കോട്ടയം: പൗരത്വഭേദഗതി നിയമം സംബന്ധിച്ച എഴുത്തുകാരന് എം. മുകന്ദന്റെ പ്രസ്താവന വിവാദത്തില്‍ . രാഷ്ട്രീയക്കാര്‍ പോലും നടത്താത്ത ദുര്വ്യാനമാണ് മുകുന്ദന് നടത്തിയിരിക്കുന്നത്. പൗരത്വ ഭേദഗതിമൂലം ലക്ഷക്കണക്കിന് ആളുകളാണ് പൂര്‍ണമായും അനാഥരാകാന്‍ പോകുന്നതെന്നാണ് മുകുന്ദന് പറയുന്നത്. ഏതു രാജ്യക്കാരനാണെന്നു പറയാന്‍ പറ്റാത്ത വിധം ലക്ഷങ്ങള്‍ അഭയാര്ത്ഥികളാകുമത്രെ. നിയമം ഭീകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു വയ്ക്കുന്നു.
നിയമഭേദഗതി എന്തെന്ന് മനസിലാക്കാതെയാണ് മുകുന്ദന് പ്രതികരിച്ചിരിക്കുന്നത്. നിരര്‍ത്ഥകവും നിരുത്തരവാദപരവുമായ ഇത്തരമൊരു പ്രസ്താവന ഒരു എഴുത്തുകാരനില്‍ നിന്ന് ഉണ്ടായതാണ് ആശ്ചര്യപ്പെടുത്തുന്നത്. ഒരു പ്രത്യേക വിഭാഗം ജനങ്ങളില്‍ അരക്ഷിതാവസ്ഥ ജനിപ്പിക്കാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമമായിട്ടാണ് മുകുന്ദന്റെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. പൗരത്വം തെളിയിക്കാന്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ രേഖ ഹാജരാക്കണമെന്ന നിലയ്ക്കാണ് നിയമ ഭേദഗതിയെ ചിലര്‍ വ്യാഖ്യാനിക്കുന്നത്. ഇത്തരമൊരു തെറ്റിദ്ധാരണയില്‍ നിന്നാവാം മുകുന്ദന്റെ പ്രസ്താവന.
എന്നാല്‍ ഇത്തരമൊരു ആശങ്ക അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ സോഷ്യല്‍ മീഡിയയയില്‍ മുകുന്ദനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: