കൊച്ചി: പൗരത്വ ഭേദഗതി നിയമ പ്രകാരം പൗരത്വത്തിന് അര്‍ഹരായവരെ സഹായിക്കാന്‍ വിശ്വ ഹിന്ദു പരിഷത്ത് ഹെല്‍പ്പ് ഡസ്ക് തുറക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് എന്നിവര്‍ അറിയിച്ചു.
വിഭജനത്തിന്റെ ഭാഗമായോ, അല്ലാതെയോ അയല്‍ രാജ്യങ്ങളില്‍ അകപ്പെട്ട് മതത്തിന്റെ പേരില്‍ പീഡനം അനുഭവിച്ചവര്‍ മാതൃരാജ്യത്തേയ്ക്ക് അഭയം തേടി എത്തുമ്പോള്‍ അവര്‍ അന്തസോടെയും തുല്യ വ്യക്തികളായും ജീവിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് സംഘടനയുടെ ഉത്തരവാദിത്വമാണെന്ന വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് അലോക് കുമാറിന്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്ത് ഹെല്‍പ്പ് ഡസ്കുകള്‍ ആരംഭിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: