കൊച്ചി: കിഫ്ബിയുടെമസാലബോണ്ട് കേസില്‍ ഇ ഡിയുടെ ചോദ്യംചെയ്യലിന്മുന് ധനമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ ഡോ. ടി.എം. തോമസ് ഐസക്ക് ഇന്നലെയും ഹാജരായില്ല.
തോമസ് ഐസക്കിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആറാമത് തവണയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് തിരക്ക് ഉള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്ന് അഭിഭാഷകന് വഴി അദ്ദേഹം ഇ ഡിയെ അറിയിച്ചു. ഒന്നരവര്ഷത്തിനിടെനല്കിയഅഞ്ചുനോട്ടീസുകളിലുംഅദ്ദേഹംഹാജരായിട്ടില്ല.
അനാവശ്യമായി സമന്‍സ് അയച്ച് ബുദ്ധിമുട്ടിപ്പിക്കുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.സമാന ആവശ്യവുമായികിഫ്ബി നല്കിയ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.കഴിഞ്ഞയാഴ്ചകിഫ്ബിയുടെരണ്ട്ഉദ്യോഗസ്ഥര്കൊച്ചി ഓഫീസിലെത്തി മൊഴി നല്‍കിയതിന് പിന്നാലെയാണ്തോമസ് ഐസക്കിന് വീണ്ടുംനോട്ടീസ്നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: