ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുകയും സെല തുരങ്കം ഉദ്ഘാടനം ചെയ്യുകയും ചെയ്തതിനെതിരെ ചൈന നടത്തിയ പരാമര്‍ശങ്ങളെ ഭാരതം രൂക്ഷമായി വിമര്‍ശിച്ചു. അരുണാചല്‍ പ്രദേശ് ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കിയ ഭാരതം ഇക്കാര്യത്തില്‍ ചൈന ഇടപെടേണ്ടതില്ലെന്നും അറിയിച്ചു.
ഇത് ഭാരതത്തിന്റെ ആഭ്യന്തര കാര്യമാണ്. അതില്‍ ആരും കൈ കടത്തേണ്ട, ഭാരതത്തിലെ നേതാക്കള്‍ ഇടയ്ക്കിടെ അരുണാചല്‍ പ്രദേശും സന്ദര്‍ശിക്കാറുണ്ട്. അവയിലോ വികസന പദ്ധതികളിലോ ചൈന ഇടപടേണ്ടതില്ല. ചൈനയുടെ പ്രതികരണം യുക്തിരഹിതമാണ്, വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
മാര്‍ച്ച് 9നാണ്, ഭാരത – ചൈന അതിര്‍ത്തിയില്‍ നിര്‍മിച്ച സെല തുരങ്കം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇത് അതിര്‍ത്തിയിലേക്കുള്ള സൈനികനീക്കം സുഗമമാക്കും. തന്ത്രപ്രധാന മേഖലയില്‍ ഭാരതം നിര്‍മിച്ച ടണല്‍ ചൈനയ്ക്ക് തിരിച്ചടിയാണ് അതിനാലാണ് പ്രധാനമന്ത്രിയുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൈന എതിര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: