ന്യൂദൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ അനന്ദമറിയിച്ച് ഹിന്ദു, സിഖ് അഭയാർത്ഥികൾ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് യുദ്ധത്തിൽ തകർന്ന അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിൽ അഭയം പ്രാപിച്ച പയാര സിംഗ് ഇതിന് ഉദാഹരണമാണ്.
പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കിയത് പയാര സിംഗ് ആഘോഷിച്ചു. രാജ്യത്തിന്റെ വിശ്വസ്ത പൗരനെന്ന ഐഡൻ്റിറ്റി ലഭിക്കുമെന്ന പ്രതീക്ഷയിൽ തനിക്ക് പുനർജന്മമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ദൽഹി ബിജെപി ആതിഥേയത്വം വഹിച്ച ഒരു പരിപാടിയിൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഡസൻ കണക്കിന് സിഖ് അഭയാർത്ഥികളോടും പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു അഭയാർത്ഥികളും പടക്കം പൊട്ടിച്ചും ഹോളി കളിച്ചും ഡ്രം ബീറ്റുകളിൽ നൃത്തം ചെയ്ത് “ഭാരത് മാതാ കീ ജയ്” എന്ന മുദ്രാവാക്യം ഉയർത്തിയാണ് തങ്ങളുടെ സന്തോഷം പ്രകടമാക്കിയത്.
“മൂന്നു പതിറ്റാണ്ടിലേറെയായി ഞാൻ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഇപ്പോൾ എന്റെ ജീവിതത്തിൽ ഒരു പുതിയ അധ്യായം ആരംഭിച്ചതിനാൽ ഞാൻ എന്റെ ജന്മദിനം ആഘോഷിക്കുന്നത് പോലെ തോന്നുന്നു,” സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: