തിരുവനന്തപുരം: പെന്ഷന് നല്‍കാനും അടിയന്തര ചെലവുകള്‍ക്കുമായി പരിധി വിട്ട് കടമെടുക്കാനായി കേന്ദ്ര സര്‍ക്കാരുമായി മല്ലടിക്കുകയാണെങ്കിലും ‘എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍’ അച്ചടിച്ചുള്ള പൊങ്ങച്ച പരസ്യങ്ങള്‍ നല്കുന്നതില് മുഖ്യമന്ത്രി പിണറായി വിജയന്ഒരു മനസാക്ഷിക്കുത്തുമില്ല.
കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം മൂന്ന് കാല് പേജ് പരസ്യങ്ങളാണ് പാര്‍ട്ടി പത്രത്തിലടക്കം നല്‍കിയത്. ഇലക്ഷന് സംബന്ധിച്ച സൂചനകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ തങ്ങളുടെ ഭരണനേട്ടങ്ങള്‍ വിശദീകരിക്കുന്ന ഇത്തരം സര്‍ക്കാര്‍ പരസ്യങ്ങള്‍ വ്യാപകമായി നല്കാന് തുടങ്ങിയിക്കുന്നു.
റോഡും പാലവും പോലുള്ള വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മറ്റും പരസ്യപ്പെടുത്തുന്നത് ന്യായീകരിക്കാം. എന്നാല്‍ ഇന്നിറങ്ങിയ പരസ്യം സ്കൂള്‍ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റേതാണ്. അതിലുമുണ്ട് തന്റെ ഫുള്‍ ഫിഗര്‍!
അഗ്നിരക്ഷാ വകുപ്പില്‍ പരിശീലനം പൂര്‍ത്തീകരിച്ച വനിതകളുടെ പാസ്സിംഗ് ഔട്ട് പരേഡിന്റെ പരസ്യമാണ് കഴിഞ്ഞ 7 ന് പത്രങ്ങളിലുള്ളത്. അന്നുതന്നെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോമിന്റെ ( സിസ് പെയ്സ്) സമര്‍പ്പണ പരസ്യവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: