‘രാജ്യത്തെ സേവിക്കാൻ വളരെ ഉത്സാഹത്തോടെയാണ് ഞാൻ ആം ആദ്മി പാർട്ടിയിൽ ചേർന്നത്. എത്ര ബുദ്ധപരമായ തീരുമാനമായാലും നിങ്ങൾക്ക് തെറ്റിപ്പോകും കാരണം, നമ്മളെല്ലാം ഏറ്റവും ഒടുവിൽ മനുഷ്യന്മാരല്ലെ.എന്റെ തെറ്റ് മനസിലാക്കി.ആം ആദ്മിയിൽ നിന്ന് പുറത്തുവരുന്നതായി ഞാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു” -സംഭവ്ന എക്സിൽ കുറിച്ചു.
ഒരു വർഷം മുൻപാണ് സംഭവ്ന ആം ആദ്മിയിൽ അംഗത്വം സ്വീകരിച്ചത് .സോഷ്യൽ മീഡിയയിലൂടെയാണ് അവർ പ്രഖ്യാപനം നടത്തിയത്.ഞാൻ എന്റെ തെറ്റ് മനസിലാക്കിയെന്നും ഇനി ആം ആദ്മിയുടെ ഭാഗമായിരിക്കില്ലെന്നും അവർ വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാളിനെ ടാഗ് ചെയ്താണ് നടിയുടെ പോസ്റ്റ്. ലോക് സഭ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെ വലിയ പ്രതീക്ഷയോടെ പാർട്ടിയിലെത്തിച്ച നടിയുടെ രാജി ആപ്പിനെ വെട്ടിലാക്കിയിട്ടുണ്ട്. 2023 ജനുവരിയിലാണ് നടി ആപ്പിനൊപ്പം ചേർന്നത്.
Joined @AamAadmiParty a year back wid a lot of enthusiasm to serve for my country bt no matter hw wisely U take a decision U can still go wrong bcz at the end of the day we r humans.
Realising my mistake I officially declare my exit from AAP. @ArvindKejriwal @SandeepPathak04— Sambhavna Seth (@sambhavnaseth) March 10, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: