ന്യൂദല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത എംഐആര്‍വി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ ഗവേഷണ വികസന സംഘടന തദ്ദേശീയമായി വികസിപ്പിച്ചതാണ് ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി 5 മിസൈല്‍.
ദിവ്യാസ്ത്ര ദൗത്യം എന്ന പേരിലാണ് അഗ്നി 5 മിസൈലിന്റെ പുതിയ പരീക്ഷണം നടന്നത്. ഒരൊറ്റ മിസൈല്‍ ഒന്നിലധികം ഇടങ്ങളില്‍ ആക്രമിക്കാന്‍ സാധിക്കുന്ന പരീക്ഷണമാണ് നടത്തിയത്. പദ്ധതിയുടെ ഡയറക്ടര്‍ വനിതയാണ്.നിരവധി സ്ത്രീകളുടെ നിരന്തര പ്രവര്‍ത്തനം ഈ ആയുധം വികസിപ്പിച്ചതിന് പിന്നിലുണ്ട്. ഇതോടെ എംഐആര്‍വി സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചു.
ഡിആര്‍ഡിഒ വികസിപ്പിച്ച ദീര്‍ഘദൂര മിസൈലാണ് അഗ്നി 5. ഇതിന് 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താന്‍ കഴിയും. മിസൈലിന് 17 മീറ്റര്‍ നീളവും ഭാരം 50 ടണ്ണുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: