തിരുവനന്തപുരം: ഇത്രയും നാള് ബിജെപിയ്ക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ട ഷമാ മുഹമ്മദിന്റെ ഹൃദയം തകര്‍ന്നു. വനിത സംവരണത്തിന്റെ പേരില്‍ താന്‍ അടച്ചാക്ഷേപിച്ച ബിജെപി കേരളത്തില്‍ വനിതകള്‍ക്ക് നീക്കിവെച്ചത് മൂന്ന് സീറ്റുകള്‍. തന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ് കൊടുത്തത് ഒരു സീറ്റ് മാത്രം.
ഇതോടെ ഷമാ മുഹമ്മദിന് ഒരു കാര്യം മനസ്സിലായി- കേരളത്തില്‍ കോണ്‍ഗ്രസിനേക്കാള്‍ വനിതകളോട് സ്നേഹമുള്ള പാര്‍ട്ടി ബിജെപിയാണ്. കേരളത്തിലെ 20 ലോക് സഭാ മണ്ഡലങ്ങളിലേക്ക് ബിജെപി മൂന്ന് വനിതകളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് വനിതകള്‍ക്ക് നല്‍കിയത് ഒരു സീറ്റ്.
വനിതാ സംവരണത്തിന്റെ പേരില്‍ ബിജെപിയ്ക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണച്ച് ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ചതെല്ലാം വെറുതെയായി എന്ന് ഷമാ മുഹമ്മദ് ഇപ്പോള്‍ ചിന്തിക്കുന്നു. സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടാന്‍ വേണ്ടി ചില നീക്കങ്ങള്‍ നടത്തിയ ഷമാ മുഹമ്മദിന് നേരിടേണ്ടി വന്നത് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ തേച്ചാലും മാച്ചാലും പോകാത്ത വിമര്‍ശനമാണ്. കോണ്‍ഗ്രസില്‍ ഷമാ മുഹമ്മദ് ആരുമല്ലെന്നായിരുന്നു കെ. സുധാകരന്റെ തള്ളിപ്പറച്ചില്‍.
ബിജെപി ജനറല്‍ സീറ്റുകളിലാണ് മൂന്നിടത്ത് വനിതകളെ മത്സരിപ്പിക്കുന്നത്. കാസര്‍കോട് അശ്വിനി, പൊന്നാനിയില്‍ നിവേദിതാ സുബ്രഹ്മണ്യം, പിന്നെ ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്. കോണ്‍ഗ്രസാകട്ടെ ഒരു വനിതയെ മത്സരിപ്പിച്ചത് ആലത്തൂരില്‍ മാത്രം. സംവരണ സീറ്റില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുന്നത് രമ്യാ ഹരിദാസ് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: