തൃശൂര്‍ : പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം ഭരണസമിതി രണ്ടരക്കോടി തട്ടിയെടുത്ത് സംഘം അടച്ചുപൂട്ടിയതായി പരാതി . സിപിഐ നേതാക്കള്‍ നേതൃത്വം കൊടുക്കുന്ന ഭരണസമിതിയാണ് തട്ടിപ്പ് നടത്തിയത്. മൂന്നു വര്‍ഷത്തിലേറെ ആയിട്ടും സഹകാരികള്‍ക്ക് പണം കൊടുക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.
സഹകാരികള്‍ ഉപഭോക്തൃ കോടതിയിലും ഇരിഞ്ഞാലക്കുട മജിസ്‌ട്രേറ്റ് കോടതിയിലും പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഭരണസമിതിയംഗങ്ങള്‍ക്കെതിരെ ഉപഭോക്തൃ കോടതിയുടെ അറസ്റ്റ് വാറണ്ടും നിലവിലുണ്ട്. മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാനും ഉത്തരവായി. എന്നാല്‍ പോലീസ് പ്രതികളെ സംരക്ഷിന്നതായാണ് ആരോപണം.
സഹകരണ സംഘം സംരക്ഷിക്കുന്നതിനും നിക്ഷേപകരുടെ പണം തിരികെ ലഭിക്കുന്നതിനുമായി സമരസമിതി രൂപീകരിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ഐനിക്കുന്നത്ത് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അരുണ്‍, സഹകരണസെല്‍ ജില്ലാ കണ്‍വീനര്‍ എം.വി. സുരേഷ്, പ്രേമാനന്ദ്, രാകേഷ് അവിനിപ്പിള്ളി, രാമദാസ് എന്നിവര്‍ സംസാരിച്ചു.
ബൈജു ചെല്ലിക്കര ( കണ്‍വീനര്‍ ) ജോസ് മാസ്റ്റര്‍ ( സഹ കണ്‍വീനര്‍ )വിനീത് (ചെയര്‍മാന്‍ )റാണി നെല്ലായി (വൈസ് ചെയര്‍മാന്‍ )എന്നിവര്‍ ഭാരവാഹികളായി 51 അംഗ സമര സമിതി രൂപീകരിച്ചു. അഭിനന്ദ് സ്വാഗതവും വിനീത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: