തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം പൂര്‍ത്തിയായെന്ന് ധനവകുപ്പ് വ്യക്തമാക്കി. അഞ്ചേകാല്‍ ലക്ഷത്തോളം ജീവനക്കാരുടെ ശമ്പളവിതരണമാണ് വ്യാഴാഴ്ച പൂര്‍ത്തിയായത്.
എന്നാല്‍ ട്രഷറി നിയന്ത്രണം നീക്കുന്നതില്‍ തീരുമാനമായില്ല. ആറാം ദിവസമാണ് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം വിതരണം ചെയ്യാന്‍ സാധിച്ചത്.
ട്രഷറിയിലെ എംപ്ലോയ് ട്രഷറി സേവിംഗ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലെത്തുന്ന ശമ്പളം അവിടെ നിന്നാണ് ജീവനക്കാരുടെ അക്കൗണ്ടിലെത്തുന്നത്. ഇടിഎസ്ബിലെ സാങ്കേതിക പ്രശ്നം മൂലമാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് ധനവകുപ്പ് പറഞ്ഞത്.
ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: