ധരംശാല: അഞ്ചാം ടെസ്റ്റിന്റെ ആദ്യദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഇന്ത്യ ഇപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് എന്ന നിലയിലാണ്. നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 218ന് എല്ലാവരും പുറത്തായിരുന്നു.
അര്‍ദ്ധ സെഞ്ച്വറി നേടിയ ജയ്സ്വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്.ജയ്സ്വാള്‍ 58 റണ്‍സ് എടുത്തു. മൂന്ന് സിക്സും അഞ്ച് ഫോറും അടങ്ങുന്നതാണ് ജയ്സ്വാളിന്റെ ഇന്നിംഗ്സ്.രോഹിത് ശര്‍മ്മയും 52 റണ്‍സെടുത്തും ശുഭ്മന്‍ ഗില്‍ 26 റണ്‍സെടുത്തും ക്രീസിലുണ്ട്.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് ഇന്ത്യന്‍ സ്പിന്നിന് മുന്നില്‍ പിടിച്ചു നില്ക്കാന് ആയില്ല. കുല്‍ദീപ് യാദവ് 5 വിക്കറ്റും അശ്വിന് 4 വിക്കറ്റും വീഴ്ത്തി. ധരംശാലയില്‍ 5 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യന്‍ സ്പിന്നര്‍ ആയി കുല്‍ദീപ്.
ഇംഗ്ലണ്ടിനായി അര്‍ധ സെഞ്ച്വറിയുമായി സാക് ക്രോളി തിളങ്ങി. സാക് ക്രോലി 79 റണ്‍സെടുത്ത് കുല്‍ദീപിന്റെ പന്തില്‍ പുറത്തായി.കുല്‍ദീപ് ക്രോളിയെ കൂടാതെ ഡെക്ക്സ്റ്റിനെയും (27) പോപിനെയും (11) സ്റ്റോക്സിനെയും (0) ബെയര്‍ സ്റ്റോയെയും (29) പുറത്താക്കി.ജാ റൂട്ടിനെ ജഡേജ പുറത്താക്കി. ഹാര്‍ട്ലിയെയും മാര്‍ക്ക് വുഡിനെയും അശ്വിന് ആണ് പുറത്താക്കിയത്.
ചായക്ക് ശേഷം ബെന്‍ ഫോക്സിനെയും ആന്‍ഡേഴ്സണെയും വീഴ്ത്തി അശ്വിന് ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: