മലപ്പുറം: മലപ്പുറത്ത് 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതിയും യുവാക്കളും പിടിയിലായതില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് പൊലീസും എക്സൈസും. നിലമ്പൂര്‍ വടപുറത്ത് നിന്നാണ് എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേര് പിടിയിലായത്.
താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, തിരുവമ്പാടി സ്വദേശി ഷാക്കിറ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും 265.14 ഗ്രാം എം ഡി എം എയാണ് കാളികാവ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് തിരച്ചില്‍ നടത്താന്‍ എക്സൈസ് തീരുമാനിച്ചത്.
ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും എക്സൈസ് കസ്റ്റഡിയിലെടുത്തു. ചില്ലറ വില്‍പ്പനക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ച് നല്‍കുന്നവരാണ് ഇവര്‍. വലിയ അളവില്‍ എംഡിഎംഎ പിടികൂടിയതിനാലാണ് പൊലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുന്നത്. എംഡിഎംഎ കടത്തുകേസില്‍ സ്ത്രീകള്‍ പിടിയിലാകുന്ന സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പൊലീസിനെയും എക്സൈസിനെയും കബളിപ്പിക്കാനും സംശയം തോന്നാതിരിക്കാനുമാണ് മയക്കുമരുന്ന് കടത്തിന് സ്ത്രീകളെ ഉപയോഗിക്കുന്നത്. ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്ന് എന്നതും ഇവര്‍ ആര്‍ക്കാണ് വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളിലും സമഗ്ര അന്വേഷണം നടത്തും.
കഴിഞ്ഞ ദിവസം കൊച്ചിയിലും എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായിരുന്നു. 57 ഗ്രാം എംഡിഎംഎയുമായാണ് മുഹമ്മദ് റോഷന്, ശ്രുതി എന്നിവരെ പിടികൂടിയത്. കൊച്ചി കറുകപ്പള്ളിയില്‍ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നുമാണ് എംഡിഎംഎ പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: