തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത സജീവമായി.. ഡല്‍ഹിയിലെത്തിയ പദ്മജ ബിജെപി ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണു വിവരം. നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണു പദ്മജ. .തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിതയാണ് പദ്മജ വേണുഗോപാല്‍. ഇന്ത്യന്‍ നാഷനല്‍ ട്രേഡ് യൂണിയന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം, തഴപ്പായ എംപ്ലോയീസ് യൂണിയന്, ടെക്നിക്കല്‍ എജ്യുക്കേഷനല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു.
പത്മജയുടെ ബിജെപി പ്രവേശനത്തിനൊപ്പം കരുണാകരന്റെ അരുമ ശിഷ്യനായിരുന്ന രമേശ് ചെന്നിത്തലയും ബിജെപിയിലേക്ക് എന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട. പാര്‍ട്ടിയിലെ അവഗണനതന്നെയാണ് കാരണം.
പദ്മജ ബിജെപിയില്‍ ചേരുമെന്നു നേരത്തേ പ്രചാരണങ്ങളുണ്ടായെങ്കിലും അതിനെ തള്ളിക്കളഞ്ഞുകൊണ്ടു അവര്‍തന്നെ രംഗത്തുവന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതനാല് ബിജെപിയില്‍ ചേരുമെന്ന് പദ്മജ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.
പാര്‍ട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നല്‍കിയിട്ടില്ലെന്നും ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരന് കൂടിയായ കെ.മുരളീധരന് എംപി പറഞ്ഞു. ഇന്നലെ മുതല്‍ പത്മജ തന്നെ ഫോണില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവര്‍ പോയാല്‍ കോണ്‍ഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരന് പ്രതികരിച്ചു
.വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നല്‍കാത്തതും തന്നേക്കാള്‍ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പദ്മജയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തില്‍ പദ്!മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണു പ്രശ്നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ പദ്!മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നതു കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു സൂചന.
പത്മജ ബിജെപിയില്‍ ചേര്‍ന്നാല്‍ പിന്നെ ആര് എന്ന ചോദ്യമാണ് കോണ്‍ഗ്രസുകാര്‍ പരസ്പരം ചോദിക്കുന്നത്. സിപിഎം രാഷ്ട്രീയ ആയുധമായും ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്.
പലപ്പോഴായി ബിജെപിയിലേക്ക് എന്നു പറഞ്ഞുകേട്ട രമേശ് ചെന്നിത്തല, കെ മുരളീധരന്, ശശി തരൂര്‍, കെ സുധാകരന്.. തുടങ്ങിയ പേരുകളെല്ലാം ഉയര്‍ന്നുവരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: