തിരുവനന്തപുരം: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കശാപ്പുശാലക്കെതിരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ സത്വര നടപടി സ്വീകരിച്ച് സൈ്വര്യജീവിതം ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്.
കുമാരപുരം ചെന്നിലോട് അണമുഖം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ജി.എസ്. പൗള്ട്രിഫാമിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ആക്റ്റിങ് ചെയര്‍ പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന്റെ ഉത്തരവ്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന് സ്റ്റോപ് മെമ്മോ നല്‍കിയതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
തുടര്‍ന്ന് സ്ഥാപനമുടമയായ അജയകുമാര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റോപ്പ് മെമ്മോയ്ക്ക് സ്റ്റേ ഉത്തരവ് വാങ്ങി. സ്ഥാപനമുടമയെ നഗരസഭാ സെക്രട്ടറി നേരില്‍ കേട്ട് തീരുമാനമെടുക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം അറിയിക്കണമെന്ന് കമ്മീഷന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്കി. ചെന്നിലോട് സ്വദേശി ബി. അനിജരാജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: