തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകര്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സിദ്ധാര്ത്ഥന് നീതി ലഭിക്കാന്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബിജെപിയും എബിവിപിയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
ബിജെപി വക്താവ് സന്ദീപ് വാചസ്പതി , എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ് എന്നിവര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്രയ്ക്ക് നിവേദനം നല്കി.
പഠനത്തില്‍ മികവ് പുലര്‍ത്തിയ യുവ വിദ്യാര്‍ത്ഥിയുടെ ജീവിതം അപഹരിച്ച ഭയാനകമായ രീതി നമ്മുടെ രാഷ്ട്രത്തിന്റെ കൂട്ടായ മനഃസാക്ഷിയില്‍ മാറ്റാനാകാത്ത കളങ്കം സൃഷ്ടിച്ചുവെന്ന് സന്ദീപ് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാനും ഇരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ദേശീയ മനുഷ്യാവകാശ കമ്മീഷന് അന്വേഷണം നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. എഫ്ഐആറില്‍ ഇതിനകം പ്രതികളായവരും കോളേജിലെ ഡീന്‍, അസിസ്റ്റന്റ് വാര്‍ഡനും മറ്റ് സ്റ്റാഫും ഉള്‍പ്പെടെ വിഷയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.നിവേദനത്തില്‍ പറയുന്നു.
കക്ഷിരാഷ്ട്രീയമോ സ്വജനപക്ഷപാതമോ പരിഗണിക്കാതെ കുറ്റക്കാര്‍ക്കെതിരെ ശരിയായതും കര്‍ശനവുമായ നടപടിവേണമെന്നാണ് എബിവിപിയും നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.
മരണത്തിനു ശേഷവും സിദ്ധാര്‍ത്ഥിനെതിരെ വ്യാജ പരാതി കെട്ടിച്ചമച്ച കുറ്റവാളികള്‍ക്കൊപ്പമാണ് അധികൃതര്‍.സംഭവങ്ങളെയെല്ലാം നിശബ്ദമായി പിന്തുണച്ച ഡീനിനെതിരെ കേസ് ഷീറ്റ് ചുമത്താന്‍ കേരള പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍, വിഷയത്തില്‍ ഇടപെടണമെന്നും അധികാരികളോട് നടപടിയെടുക്കാന്‍ നിര്‍ദേശിക്കണമെന്നും എബിവിപി അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: