ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ കങ്കണ റണാവത്ത് സ്ഥാനാര്‍ത്ഥിയായേക്കും എന്ന അഭ്യൂഹങ്ങള്‍ തള്ളി, നടി ഹേമമാലിനിക്ക് തന്നെ സീറ്റ് നല്‍കി ബിജെപി. 2014ലും 2019ലും ഹേമമാലിനി വിജയിച്ച മണ്ഡലമാണ് മഥുര. ഈയിടെ മഥുരയിലെ ക്ഷേത്രങ്ങളില്‍ കങ്കണ സന്ദര്‍ശിച്ചതോടെ മഥുരയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ചില അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
2014ല്‍ ആര്‍എല്‍ഡിയുടെ മഥുരയിലെ സിറ്റിംഗ് എംപിയായ ജയന്ത് ചൗധരിയെ കെട്ടുകെട്ടിച്ച് മഥുര പിടിച്ചെടുക്കുകയായിരുന്നു ഹേമമാലിനി. അന്ന് 3,30,743 വോട്ടുകള്‍ക്കാണ് ഹേമമാലിനി ജയിച്ചത്. 2019ല്‍ ആര്‍എല്‍ഡിയുടെ കുന്‍വാര്‍ നരേന്ദ്രസിങ്ങിനെ 2,93471 വോട്ടുകള്‍ക്ക് തോല്‍പിച്ചു.
Pranams first to my lord of Vrindavan🙏Thank you Modi ji, Amit Shah ji, Nadda ji for selecting me to contest from Mathura for a 3rd term🙏 I will try to live up to your expectations by executing interesting plans I have for my constituency, some of which are almost halfway… pic.twitter.com/SwU21h0T9B
— Hema Malini (@dreamgirlhema) March 2, 2024
ഇക്കുറി ബിജെപിയുടെ താരപ്രചാരകകൂടിയാണ് ഹേമമാലിനി. മിക്ക സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് വേണ്ടി പ്രചാരണത്തിന് ഹേമമാലിനി എത്തും. മാത്രമല്ല, ഈ തെരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡി ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമായതിനാല്‍ ഹേമമാലിനിയുടെ ഭൂരിപക്ഷം കൂടാനാണ് സാധ്യത. മൂന്നാം തവണയും മഥുരയില്‍ നിന്നും തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ ഹേമമാലിനി പ്രധാനമന്ത്രി മോദിയ്‌ക്കും അമതി ഷായ്‌ക്കും ജെ.പി. നദ്ദയ്‌ക്കും സമൂഹമാധ്യമത്തിലൂടെ നന്ദി പറഞ്ഞിരുന്നു. വികസിത ഭാരതത്തിന് വേണ്ടി പരിശ്രമിക്കുമെന്നും മണ്ഡലത്തിന്റെ വികസനത്തിന് പരമാവധി ശ്രമിക്കുമെന്നും ഹേമമാലിനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: