2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച ഇന്ത്യ നേടിയെന്നും അതിനാല്‍ 2024ല്‍ ഇന്ത്യ സാമ്പത്തികരംഗത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കുമെന്നും മൂഡീസ്. സര്‍ക്കാര്‍, വാണിജ്യ ബോണ്ടുകളിന്മേല്‍ അന്താരാഷ്ട്ര സാമ്പത്തിക ഗവേഷണം നടത്തുന്ന സ്ഥാപനം കൂടിയാണ്.മൂഡീസ്. മൂഡീസ് ബോണ്ട് ക്രെഡിറ്റ് റേറ്റിംഗും നടത്തുന്നുണ്ട്.
2024ല്‍ നേരത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.1 ശതമാനം എന്നാണ് മൂഡീസ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 6.8 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ് മൂഡീസ്. “2023ല്‍ ഇന്ത്യയുടെ സമ്പദ്ഘടന കരുത്തുറ്റ പ്രകടനമാണ് കാഴ്ചവെച്ചത് എന്ന് മാത്രമല്ല, പ്രതീക്ഷിച്ടതിലും മികച്ച കണക്കുകളാണ് പുറത്തുവന്നത്.”- മൂഡീസ് പറയുന്നു. 2024 സാമ്പത്തിക വര്‍ഷം ജി-20 രാജ്യങ്ങളില്‍ വെച്ച് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യ മാറുമെന്നും മൂഡീസ് പ്രവചിക്കുന്നു.
നേരത്തെ 6.6 ശതമാനം വളര്‍ച്ച വിദഗ്ധര്‍ പ്രവചിച്ച സ്ഥാനത്ത് 2023ലെ മൂന്നാം സാമ്പത്തിക പാദമായ ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 8.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ നേടിയതെന്ന കാര്യവും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓര്‍ഗനൈസേഷനാണ് (എന്‍എസ് ഒ) 2023 ഒക്ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ ഇന്ത്യ നേടിയ 8.4 ശതമാനം വളര്‍ച്ചയെക്കുറിച്ചുള്ള കണക്ക് പുറത്തുവിട്ടത്. 2023ലെ മൂന്നാം സാമ്പത്തിക പാദത്തില്‍ നിര്മ്മാണമേഖളയിലും ഉല്പാദനരംഗത്തും ഇന്ത്യ കുതിച്ചതിനാലാണ് ഇത്രയും 8.4 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: