തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യാതൊരു പ്രകോപനവും കൂടാതെ മാര്‍ച്ചിനുനേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഭിജിത്തിന് പരിക്കേറ്റു.
ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ആര്.എസ്. രാജീവ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഹമാസിനെപോലുള്ള ഭീകര സംഘടനകളുടെ നേതാക്കളെ തങ്ങളുടെ റോള്‍ മോഡലുകളായി എസ്എഫ്െഎയും ഡിവൈഎഫ്െഎയും കാണുന്നത് കൊണ്ടാണ് കേരളത്തിലെ കാമ്പസുകളില്‍ താലിബാനിസം കാണിക്കുന്നതെന്ന് ആര്.എസ്. രാജീവ് പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളജില്‍ കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി എസ്എഫ്ഐയുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. അതിന് കുടപിടിക്കുന്നത് അവിടത്തെ ഇടതുസംഘടയിലെ അദ്ധ്യാപകരാണ്.
അതിന്റെ ഫലമാണ് സിദ്ധാര്ത്ഥന് എന്ന് ചെറുപ്പക്കാരന്റെ കൊലപാതകം. കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ വീട് സന്ദര്‍ശിക്കാന്‍ പോലും മുഖ്യമന്ത്രി തയാറാല്ല. മാത്രമല്ല ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി പോലും സ്വീകരിച്ചില്ലെന്നും അതിന് ഗവര്‍ണര്‍ വേണ്ടി വന്നുവെന്നും ആര്.എസ് രാജീവ് പറഞ്ഞു.
ഡീനിനെതിരെ മാത്രമല്ല അസിസ്റ്റന്റ് വാര്‍ഡനും വിസിക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് രാജീവ് ആവശ്യപ്പെട്ടു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അജിത്, അഭിജിത് തുടങ്ങയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: