ഔറംഗബാദ്(ബിഹാര്‍): എന്‍ഡിഎ സര്‍ക്കാര്‍ ശില പാകിയ പദ്ധതികളെല്ലാം എന്‍ഡിഎ സര്‍ക്കാര്‍ തന്നെ ഉദ്ഘാടനവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കല്ലിടുന്നത് കെട്ടിടം പണിയാനാണ്. അത് വികസനത്തിന്റെ അടിക്കല്ലാണ്. ജോലി പൂര്‍ത്തിയാക്കുന്നതാണ് എന്‍ഡിഎയുടെ സവിശേഷത, ബിഹാറിലെ ഔറംഗബാദില്‍ 21400 കോടി രൂപയുടെ വികസനപദ്ധതികള്‍ക്ക് തുടക്കം കുറിച്ച് മോദി പറഞ്ഞു.
ബിഹാറില്‍ വീണ്ടും ഇരട്ട എന്ജിന് ഭരണം വന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. പ്രതിപക്ഷത്തുള്ളവര്‍ക്ക് രാഷ്ട്രീയത്തില്‍ തുടരാന്‍ അവകാശമില്ല. അധികാരം മാതാപിതാക്കളില്‍ നിന്ന് കൈമാറിക്കിട്ടിയവരാണ് അവര്‍. പക്ഷേ മാതാപിതാക്കള്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ചര്‍ച്ച ചെയ്യാന്‍ അവര്‍ക്ക് ധൈര്യമില്ല, ആര്‍ജെഡിയുടെ പേര് പറയാതെ മോദി ചൂണ്ടിക്കാട്ടി.
കുടുംബവാഴ്ചക്കാര്‍ക്ക് ഭയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ തയാറല്ല. രാജ്യസഭ വഴി എംപിയാകാനാണ് ചിലര്‍ പരക്കം പായുന്നത്. ബിഹാറിജനതയ്ക്ക് ഈ മണ്ണില്‍ ജീവിക്കാന്‍ കഴിയണം. ജോലി തേടി മറ്റൊരിടത്തേക്ക് കുടിയേറുന്ന അവസ്ഥ ഒഴിവാക്കണം. എന്‍ഡിഎയുടെ മൂന്നാമൂഴം സ്വയംപര്യാപ്ത ബിഹാറിനുള്ള മോദിയുടെ ഗ്യാരന്റിയാണ്, പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: