ചെന്നൈ: പ്രൈം വോളിബോള്‍ ലീഗ് മൂന്നാം സീസണില്‍ വിജയ വഴിയില്‍ തിരിച്ചെത്തി കാലിക്കറ്റ് ഹീറോസ്. ഇന്നലെ നടന്ന മത്സരത്തില്‍ നേരിട്ടുള്ള മൂന്ന് സെറ്റുകള്‍ക്ക് ഹൈദരാബാദ് ബ്ലാക് ഹോക്സിനെയാണ് ടീം തോല്‍പ്പിച്ചു. സ്കോര്‍: 15-13, 18-16, 16-14. ചിരാഗ് യാദവ് ആണ് കളിയിലെ താരം.
സീസണിലെ നാലാം ജയത്തോടെ എട്ടു പോയിന്റുമായി ടീം വീണ്ടും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. അഹമ്മദാബാദ്, മുംബൈ ടീമുകള്‍ക്ക് ഒരേ പോയിന്റാണെങ്കിലും സെറ്റ്, പോയിന്റ് ഡിഫറന്സിലെ മികവാണ് ഹീറോസിനെ മുന്നിലെത്തിച്ചത്.
ഇന്ന് രണ്ട് മത്സരങ്ങള്‍. വൈകിട്ട് 6.30ന് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ് ഡല്‍ഹി തൂഫാന്‍സിനെ നേരിടും. രാത്രി 8.30ന് അഹമ്മദാബാദ് ഡിഫന്‍ഡേഴ്സും കൊച്ചി ബ്ലൂ സ്പൈക്കേഴ്സും തമ്മിലാണ് രണ്ടാം മത്സരം. അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലൂ സ്പൈക്കേഴ്സിന് ഇതുവരെ ജയം കണ്ടെത്താനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: