ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇക്കുറിയും യുപിയിലെ അമേഠിയില്‍ സ്ഥാനാര്‍ത്ഥിയാകും. 2019ല്‍ രാഹുല്‍ഗാന്ധിയെ കെട്ടുകെട്ടിച്ച സ്മൃതി ഇറാനി ശക്തമായ അടിത്തറ ഈ മണ്ഡലത്തില്‍ സ്ഥാപിച്ചു കഴിഞ്ഞതിനാല്‍ ഒത്ത എതിരാളി ഇല്ലാത്ത സ്ഥിതിയാണ്.
ഗാന്ധി കുടുംബത്തിന്റെ മണ്ഡലമായ അമേഠിയില്‍ 2014ല്‍ രാഹുല്‍ ഗാന്ധിയോട് 1.07 ലക്ഷം വോട്ടുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയ സ്മൃതി ഇറാനി 2019ല്‍ 55000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇതോടെ ഗാന്ധി കുടുംബം തന്നെ അമേഠിയില്‍ നിന്നും അകലുകയായിരുന്നു. സ്മൃതി ഇറാനിയാകട്ടെ അമേഠിയില്‍ പുതിയ വീടും പണിത് താമസവുമാക്കി. തന്റെ വോട്ടര്‍മാരെ കൂടുതല്‍ സുഗമമായി സേവിക്കാനാവും എന്ന് സ്മൃതി ഇറാനി കരുതുന്നു.
ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി ഫെബ്രുവരിയില്‍ അമേഠിയിലൂടെ കടന്നുപോയിരുന്നു. ഇതേ സമയത്ത് തന്നെ സ്മൃതി ഇറാനി ഈ മണ്ഡലത്തില്‍ ജനസംവാദ പരിപാടിയും സംഘടിപ്പിച്ചിരുന്നു. മോദിയും യോഗിയും അടങ്ങുന്ന ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍ മൂലം അമേഠിയില്‍ നല്ലതുപോലെ വികസനം നടന്നുവെന്നും സ്മൃതി ഇറാനി വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: