നിങ്തൗഖോങ്(മണിപ്പൂര്‍): കുക്കി-മെയ്തെയ് സംഘര്‍ഷങ്ങളുടെ ഭാഗമായി അഭയകേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് നൈപുണ്യവികസന ക്യാമ്പുമായി മണിപ്പൂര്‍ സേവാഭാരതി. നിങ്തൗഖോങ്ങിങ് മംഗോള്ഗന്ബി കോളജിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണ് ജീവിതം മുന്നോട്ട് നയിക്കാന്‍ സംരംഭകത്വ പരിശീലനം നടത്തിയത്.
വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ആന്തരിക ശക്തി പ്രയോജനപ്പെടുത്താനും സ്ഥിരോത്സാഹം പ്രകടിപ്പിക്കാനും കരുത്ത് കാട്ടണമെന്ന് ആര്‍എസ്എസ് മണിപ്പൂര്‍ പ്രാന്ത സേവാപ്രമുഖ് ലൈഷ്റാം ജത്ര സിങ് പറഞ്ഞു. വിജയിയായ സംരംഭകനാകാന്‍ ഒരാള്‍ക്ക് നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും ഉണ്ടായിരിക്കണം.
കുറഞ്ഞ മുതല്‍മുടക്കില്‍ ഒരു കാര്‍ഷിക സംരംഭകനാകാനുള്ള അടിസ്ഥാനകാര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനമെന്ന് അദ്ദേഹം പറഞ്ഞു. കൂണ് കര്ഷകന് നിങ്ങൊമ്പം ചിങ്കംപ പരിശീലനം ഉദ്ഘാടനം ചെയ്തു.
ലൗഷാങ്, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് സിഇഒ ഹിജാം തോയ്ബ സിങ് തുടങ്ങിയവര്‍ പരിശീലനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: