ചെന്നൈ: ശ്രീലങ്കയിലേക്ക് കടത്താൻ ഉദ്ദേശിച്ചിരുന്ന 180 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് മെതാംഫെറ്റാമൈൻ മധുരയിലെ റെയിൽവേ യാത്രക്കാരനും ഭാര്യയിൽ നിന്നും ചെന്നൈയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നും ഡിആർഐ കണ്ടെത്തി. അപ്രതീക്ഷിതമായി ഡിആർഐ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്.
മധുര റെയിൽവേ സ്റ്റേഷനിൽ റെയിൽ യാത്രക്കാരനിൽ നിന്നുമായി 36 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ചെന്നൈയിലെ കൊടുങ്കയ്യൂർ ഡംപ് യാർഡിൽ നിന്ന് ആറ് കിലോയും പിടികൂടിയതായി കേന്ദ്ര ഏജൻസി അറിയിച്ചു.
പിടികൂടിയ മയക്കുമരുന്നിന്റെ മൂല്യം 180 കോടി രൂപ മാർക്കറ്റ് വിലയുണ്ട്. മയക്കുമരുന്നുമായിട്ടെത്തിയ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: