തലശ്ശേരി: തലശ്ശേരി നഗരസഭ 7 വരെ നടത്തുന്ന കാര്‍ണിവല്‍ ആഘോഷത്തിനായൊരുക്കിയ സ്റ്റേജ് ജനറല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഭീഷണിയാകുന്നു.
കാര്‍ണിവലിനേക്കാള്‍ വലുത് മനുഷ്യജീവന് എന്ന രീതിയിലാണ് പ്രതിഷേധം പുകയുന്നത്. കാര്‍ണിവലിന്റെ കലാപരിപാടികള്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ജനറല്‍ ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികളെ പ്രതിസന്ധിയിലാക്കും. ആശുപത്രി റോഡിലേക്ക് വാഹനഗതാഗതം പൂര്‍ണ്ണമായി അവസാനിപ്പിച്ച് കെട്ടിയടച്ചിരിക്കുന്നതിനാല്‍ ടൗണ്‍ ബസ്സ് നിര്‍ത്തുന്ന സ്റ്റോപ്പും നിഷേധിച്ചിട്ടുണ്ട്.
അപകടങ്ങളില്‍പ്പെട്ട് മാരകമായ പരിക്കും രോഗങ്ങളുമായി വരുന്ന ആംബുലന്‍സുകള്‍ വഴി മുടങ്ങിയതിനാല്‍ ആശുപത്രിയിലെത്താന്‍ ബുദ്ധിമുട്ടുകയാണ്. നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന വഴിയായതിനാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്കും മുറുകിയിരുക്കയാണ്.
പതിനായിരത്തിനടുത്ത് ആളുകളെ ഉള്‍കൊള്ളാന്‍ ശേഷിയുള്ള കോണോര്‍ വയല്‍ നിലനില്‍ക്കെയാണ് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിച്ച് നഗരസഭ ആശുപത്രിക്ക് മുന്നില്‍ നടുറോഡില്‍ സ്റ്റേജ് പണിതിട്ടുള്ളത്. കാര്‍ണിവല്‍ നടത്തുന്ന സ്റ്റേജിനടുത്താണ് തലശ്ശേരി ഗവര്ണ്മെന്റ് ആശുപത്രിയിലെ ഐസിയു. ഫയര്‍ഫോഴ്സും പോലീസും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്നത് ഈ റോഡാണ്. കച്ചവടം നഷ്ടപ്പെടുന്നതില്‍ വ്യാപാരികളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: