ചേര്‍ത്തല: ചേര്‍ത്തലയില്‍ റെഡിമെയ്ഡ് വസ്ത്രക്കട നടത്തുന്ന രാജി സ്വന്തം കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചു. കുടുംബവഴക്കാണ് കാരണമെന്ന് പറയുന്നു.
ചേര്‍ത്തലയിലെ എക്സ്റേ കവലയില്‍ ലാദെല്ല എന്ന റെഡിമെയ്ഡ് കടയുടമയാണ് രാജി. തണ്ണീര്‍മുക്കം 21ാം വാര്‍ഡില്‍ റാം മഹേഷ് ഭര്‍ത്താവാണ്.
ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയിലാണ് കടയ്ക്കുള്ളിലെത്തി ആത്മഹത്യ ചെയ്തതെന്ന് പറയുന്നു.
ഏക മകള്‍ മീര ബെംഗളൂരുവില്‍ പഠിക്കുകയാണ്. ഏറെ നേരെമായിട്ടും രാജിയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് റാം മഹേഷ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ രാജിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: