ന്യൂദൽഹി: മൗറീഷ്യസിൽ വികസന പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൗറീഷ്യൻ പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നാഥും നരേന്ദ്ര മോദിയും ചേർന്ന് മൗറീഷ്യസിലെ അഗലേഗ ദ്വീപിൽ ഇന്ത്യയുടെ സഹായത്തോടെയുള്ള നിരവധി കമ്മ്യൂണിറ്റി വികസന പദ്ധതികൾ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു.
മൗറീഷ്യസും അഗലേഗയും തമ്മിലുള്ള മികച്ച കണക്റ്റിവിറ്റിയുടെ ആവശ്യം ഈ പദ്ധതികൾ നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നതായി മൗറീഷ്യസ് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മൗറീഷ്യസിൽ ഇന്ത്യയുടെ ഏകീകൃത പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) സംവിധാനങ്ങളും റുപേ കാർഡ് സേവനങ്ങളും ആരംഭിച്ച് ആഴ്ചകൾക്ക് ശേഷമാണ് ഈ പദ്ധതികളുടെ ഉദ്ഘാടനം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: