തിരുവനന്തപുരം: ചില കുടുംബങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം വേണോ, നരേന്ദ്രമോദി മുന്നോട്ടുവയ്ക്കുന്ന രാജ്യവികസനം വേണോ എന്ന് ചിന്തിക്കേണ്ട സമയമാണ് വരുന്നതെന്ന് സി.കെ. ജാനു. കോണ്‍ഗ്രസും സിപിഎമ്മും നടത്തുന്നത് മക്കള്‍ക്കും ചെറുമക്കള്‍ക്കും വേണ്ടിയുള്ള വികസനം മാത്രമാണ്.
എന്നാല്‍ മോദിയുടെ അച്ഛനോ അമ്മയോ അനിയനോ സഹോദരിയേയോ ഒന്നും നമുക്ക് രാഷ്ട്രീയത്തിലോ ഭരണതലത്തിലോ കാണാനാകില്ല. മോദിയുടെ വികസനം ജനങ്ങളുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്ന് അവരെ കൈപിടിച്ച് ഉയര്‍ത്തുന്ന വികസനമാണ്. മോദിസര്‍ക്കാരിന് എല്ലാവരും തുല്യമാണ്. എല്ലാവര്ക്കും പങ്കാളിത്തമാണ്.
അതുകൊണ്ടു തന്നെ എന്‍ഡിഎയിലേക്കുള്ള ഒഴുക്ക് തടയാന്‍ ഇടതുവലതു മുന്നണികള്‍ക്ക് കഴിയില്ല. ആന പോകുമ്പോള്‍ വീട്ടിലെ നായകള്‍ കുരയ്ക്കുന്ന പോലയാണ് നുണ പ്രചരണങ്ങളെന്നും അവയെ തള്ളിക്കളഞ്ഞ് നാം രാജ്യവികസനത്തിനൊപ്പം അണിനിരക്കണമെന്നും സി.കെ. ജാനു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: