എറണാകുളം: ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുക്കള്‍ക്ക് ആരാധന അനുവദിച്ച കോടതിവിധിയെ വിമര്‍ശിച്ച് ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയിലെ അധ്യാപകന്. കോടതിവിധിയിലെ ചില ഭാഗങ്ങളെ പരിഹസിക്കുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ അദ്ധ്യാപകന്റെ പോസ്റ്റിലുണ്ട്.
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും മലപ്പുറം സ്വദേശിയുമായ അബ്ദുൾ റഷീദ് കരിയത്തിന്റെ പോസ്റ്റിനെതിരെ വിമര്‍ശനം ഉയരുന്നു. ഗ്യാന്‍വാപി പള്ളിക്കുള്ളിലെ നിസ്കരിക്കാന്‍ പോകുന്നതിന് മുന്‍പ് ശരീരശുദ്ധിവരുത്താന്‍ വെള്ളമെടുക്കുന്ന കുളത്തില്‍ കണ്ടെത്തിയത് ശിവലിംഗമാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. ഇതിനെയും ഫെയ്സ്ബുക്കിലെ പോസ്റ്റില്‍ പരിഹസിക്കുന്നു. ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു: “തന്റെ വീട്ടിലെ ടോയിലറ്റിന്റെ മുകളിൽ അമ്പലപ്രാവ് വന്നിരുന്നുവെന്നും ഇനി അമ്പലമാണെന്ന് കരുതി അത് പൊളിച്ചുമാറ്റി ക്ഷേത്രം പണിയാനുള്ള വിധി വരുമോ…” എന്നിങ്ങനെ വിശ്വാസങ്ങളെയും കോടതി വിധിയെയും അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിൽ കുറിച്ചിരിക്കുന്നു. ഫെബ്രുവരി ഒന്നാം തീയതിയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണരൂപം:
അമ്പലപ്രാവ് എന്റെ കക്കൂസിൽ വന്നിരിക്കുന്നു. ശിവ ശിവാ… കക്കൂസ് പൊളിച്ച് അമ്പലം പണിയാനുള്ള വിധി വരുമോ എന്തോ? മേരേ പ്യാരേ ദേശ് വാസിയോം… താഴെ വെളുത്ത നിറത്തിൽ കാണുന്നത് ശിവലിംഗം മറിച്ചിട്ടതല്ല. ഞാനെന്നെത്തന്നെ പ്രതിഷ്ഠിച്ച് എന്നും ധ്യാനിച്ചിരിക്കുന്ന പവിത്രമായ സ്ഥലമാണ്. അക്ബറിന്റെയോ ടിപ്പുവിന്റെ ഭരണ കാലത്ത് നിർമ്മിച്ചതുമല്ല. കക്കൂസ് നിർമ്മിക്കാൻ പെട്രോൾ വില കൂട്ടിയ കാലത്തെ നിർമ്മിതിയാണ്. വല്ലാത്തൊരു വിധി!……
ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ തിരൂർ പ്രാദേശിക ക്യാമ്പസിലെ അദ്ധ്യാപകനാണ് അബ്ദുൾ റഷീദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: