അടൂര്‍: കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലി ചെയ്യാതെ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയ്ക്കു പോയ മൂന്ന് മേറ്റുമാരെ സസ്പെന്‍ഡ് ചെയ്ത് ഓംബുഡ്സ്മാന്റെ ഉത്തരവ്. ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്.
ഒപ്പം 70 തൊഴിലാളികള്‍ക്കും ആ ദിവസത്തെ വേതനം കുറയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഓംബുഡ്സ്മാന് രാധാകൃഷ്ണക്കുറുപ്പിന്റേതാണ് ഉത്തരവ്.
പള്ളിക്കല്‍ പഞ്ചായത്തിലെ മേറ്റുമാരായ ഒ. ലേഖ, എസ്. സുനിത, ടി. ശശികല എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജനുവരി 20ന് പള്ളിക്കല്‍ പഞ്ചായത്തിലെ 20-ാം വാര്‍ഡിലാണ് സംഭവം. പദ്ധതിയുടെ മേല്‍നോട്ടം വഹിക്കേണ്ട മേറ്റുമാരും തൊഴിലാളികളും ജോലിസ്ഥലത്തെത്തി ഹാജര്‍ രേഖപ്പെടുത്തി ഫോട്ടോയും എടുത്തതിനുശേഷം മനുഷ്യച്ചങ്ങലയ്ക്ക് പോകുകയായിരുന്നു.
ഇതിനെതിരെ ബിജെപി നേതാക്കള്‍ നല്കിയ പരാതിയിലാണ് അന്വേഷണം. ഓംബുഡ്സ്മാന്റെ നിര്‍ദേശപ്രകാരം ബിഡിഒ നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: