തലശ്ശേരി: പന്ത്രണ്ടു വര്‍ഷം മുമ്പ് 24 സിപിഎം പ്രവര്‍ത്തകരെ ശിക്ഷിച്ച തില്ലങ്കേരി കാര്‍ക്കോട് കരിയില്‍ വീട്ടില്‍ അമ്മു അമ്മ, പടിക്കച്ചാലിലെ ശിഹാബ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിക്കും ജീവപര്യന്തം തടവ് ശിക്ഷ. സിപിഎമ്മുകാരന്കൂടിയായ ഒന്നാം പ്രതി നടുവനാട് പുതിയപുരയില്‍ മുരിക്കഞ്ചേരി അര്‍ഷാദിനെയാണ് ജില്ലാ സെഷന്‍സ് കോടതി ഇന്നലെ ശിക്ഷിച്ചത്.
2002 മെയ് 22ന് സിപിഎമ്മുകാര്‍ കൊല ചെയ്ത ബിജെപി പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ ചാവശ്ശേരി ഉത്തമന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച ജീപ്പിന് നേരെ 23ന് നടുവനാട് കാളാന്തോട് വച്ച് ബോംബെറിഞ്ഞ് ബിജെപി പ്രവര്‍ത്തകരായ പ്രകാശന്, ഷിജു, അഭിലാഷ് ഹരീഷ് തുടങ്ങിയവര്‍ക്ക് പരിക്കേല്‍ക്കുകയും തില്ലങ്കേരി കാര്‍ക്കോട് കരിയില്‍ വീട്ടില്‍ അമ്മു അമ്മ (70), ജീപ്പ് ഡ്രൈവര്‍ പടിക്കച്ചാലിലെ ശിഹാബ് (28) എന്നിവര്‍ മരിക്കുകയും ചെയ്യുകയായിരുന്നു.
25 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ 24 പേരെ ശിക്ഷിച്ചിരുന്നു. അര്‍ഷാദ് ജാമ്യമെടുത്ത് പോയ ശേഷം വിചാരണയ്ക്ക് ഹാജരായില്ല. വിദേശത്തേക്ക് കടന്ന അര്‍ഷാദ് അടുത്ത കാലത്താണ് നാട്ടിലെത്തിയത്. കേസില്‍ സിപിഎമ്മുകാരായ തലച്ചങ്ങാട് സ്വദേശി മഹേന്ദ്രന്, കാളാന്തോടിലെ രാധാകൃഷ്ണന്, വയലാളി ഗിരീഷ് എന്നിവര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.പി. ഹരിദാസ്, സി.കെ. അംബികാസുതന്‍ എന്നിവര്‍ ഹാജരായി. മാര്‍ക്സിസ്റ്റ് അക്രമികളാല്‍ ക്രൂരമായി കൊലചെയ്യപ്പെടുന്ന ആദ്യ സ്ത്രീ എന്ന പശ്ചാത്തലവും ഈ കൊലപാതകത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: