തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമം സന്ദര്‍ശിച്ച് ബിജെപി മധ്യമേഖല അധ്യക്ഷന്‍ എന്‍.ഹരി. ആശ്രമത്തില്‍ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതിയെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. തുടര്‍ന്ന് നിര്‍മ്മാണത്തിലിരിക്കുന്ന സത്യാനന്ദ സരസ്വതി സ്വാമികളുടെ സമാധി മണ്ഡപമായ ജ്യോതിക്ഷേത്രവും സന്ദര്‍ശിച്ചു. ജ്യോതിക്ഷേത്ര നിര്‍മ്മാണ സമിതി വര്‍ക്കിംഗ് പ്രസിഡന്റ് രാജശേഖരന് നായര്‍ ജ്യോതിക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ചും ആശ്രമകാര്യങ്ങളും വിശദീകരിച്ചു.
ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെയും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികളുടെയും തപോഭൂമിയായ ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമിജി വിഭാവനം ചെയ്തിരിക്കുന്ന ജ്യോതിക്ഷേത്രത്തിന്റെ നിര്‍മ്മാണപൂര്‍ത്തീകരണം ലക്ഷ്യമിട്ടുകൊണ്ടും ഹൈന്ദവകേരളത്തിന് കാലികമായ ദിശാബോധം നല്‍കാനും ഉതകുംവിധം ജ്യോതിക്ഷേത്ര പരിസരത്ത് കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ജ്യോതിര്‍മേളനം എന്ന മഹാസമ്മേളനം സംഘടിപ്പിച്ചിരുന്നു.
കേരളത്തില്‍ നിന്നുള്ള ഹൈന്ദവ പ്രസ്ഥാനങ്ങളുടെ സജീവ സാന്നിധ്യത്തിലായിരുന്നു നടത്തപ്പെട്ടത്. ഹൈന്ദവ നേതാക്കളുടെയും ആചാര്യന്മാരുടെയും മാര്‍ഗ്ഗദര്‍ശനത്തോടെ ജ്യോതിര്‍ക്ഷേത്ര നിര്‍മ്മാണ സമിതിയുടെ രൂപീകരണം നടന്നിരുന്നു. മഹാസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഡോ.സ്വാധി പ്രാചിയായിരുന്നു. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് ഡോ. ജി. മാധവന് നായര്‍, മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍, അന്തരിച്ച ബിജെപി നേതാവ് പി.പി. മുകുന്ദന്, മുന്‍ എംപി എന്‍. പീതാംബരക്കുറുപ്പ്, മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍, സിനിമാ സംവിധായകന് രാമസിംഹന്, പത്മശ്രീ ഗോപാല്‍ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
നിലവില്‍ ജ്യോതിക്ഷേത്ര നിര്‍മ്മാണപ്രവൃത്തികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: