അപ്രന്റീസ് തസ്തികകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ.വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 3,000-ൽ അധികം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 21-ന് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മാർച്ച് ആറിന് മുമ്പ് താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷിക്കണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു.
മാർച്ച് പത്തിന് നടക്കുന്ന പരീക്ഷയിൽ നിശ്ചിത യോഗ്യതയ്ക്കുള്ള കട്ട് ഓഫ് മാർച്ച് 31-ന് പ്രസിദ്ധീകരിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് nats.education.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം. ഓൺലൈൻ എഴുത്തുപരീക്ഷയും പ്രാദേശിക ഭാഷാ പരിജ്ഞാനവും ഉൾപ്പെടുന്നതാണ് പരീക്ഷാ പ്രക്രിയ. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ജനറൽ ഇംഗ്ലീഷ്, റീസണിംഗ് എബിലിറ്റി, കമ്പ്യൂട്ടർ പരിജ്ഞാനം, അടിസ്ഥാന റീട്ടെയിൽ ലയബിളിറ്റി പ്രൊഡക്ട്സ്, ബേസിക് റീട്ടെയിൽ അസറ്റ് പ്രൊഡക്ട്സ്, ബേസിക് ഡെപ്പോസിറ്റ് പ്രൊഡക്ട്സ്, ബേസിക് ഇൻഷുറൻസ് പ്രൊഡക്ട്സ് എന്നിവ സംബന്ധിച്ചാണ് എഴുത്തുപരീക്ഷ.
അപേക്ഷകർ മുമ്പ് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലോ മറ്റേതെങ്കിലും ഓർഗനൈസേഷനിലോ അപ്രന്റീസ്ഷിപ്പ് നേടിയവരോ നിലവിൽ പരിശീലനം തുടരുന്നവരോ ആയിരിക്കരുതെന്ന് നിർദ്ദേശത്തിൽ പറയുന്നു. വിദ്യാഭ്യാസ യോഗ്യതകൾ പൂർത്തിയാക്കിയതിന് ശേഷം ഒന്നോ അതിലധികമോ വർഷത്തെ പരിശീലനമോ ജോലി പരിചയമോ ഉള്ള വ്യക്തികൾക്ക് അപ്രന്റീസായി പ്രവർത്തിക്കാനാകില്ല.
അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കട്ട് ഓഫ് തീയതിയെ അടിസ്ഥാനമാക്കി 1996 ഏപ്രിൽ 1-നും 2004 മാർച്ച് 31-നും ഇടയിൽ ജനിച്ചവരായിരിക്കണം. കട്ട് ഓഫ് തീയതി പ്രകാരം 20-നും 28-നും ഇടയിൽ പ്രായമുള്ളവർക്കാണ് യോഗ്യത. കേന്ദ്ര സർക്കാർ മാർഗനിർദ്ദേശങ്ങൾ പാലിച്ച് എസ്സി, എസ്ടി, ഒബിസി, പിഡബ്യുബിഡി എന്നീ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 15,000 രൂപ സ്റ്റൈപ്പൻഡായി ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: