മ്യൂണിക്: ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ബ് വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന്റെ പരിശീലക പദവിയില്‍ നിന്നും തോമസ് ടുക്കേല്‍ ഈ സീസണ് അവസാനത്തോടെ ഒഴിയും. സീസണില്‍ ബയേണ്‍ നിറം മങ്ങി പ്രകടനം പുറത്തെടുക്കുന്നതിനിടെയാണ് ക്ലബ്ബ് പുതിയ തീരുമാനങ്ങളിലേക്ക് നീങ്ങിയിരിക്കുന്നത്. ടുക്കേലിന് പകരക്കാരനായി മുന്‍ പരിശീലകന് ഹൂലിയന്‍ നാഗെല്സ്മാന് വരും സീസണില്‍ വീണ്ടും ചുമതലയേറ്റെടുക്കും.
നിലവിലെ ബുന്ദെസ് ലിഗ ജേതാക്കളായ ബയേണ്‍ ഇക്കുറി ലീഗ് ആധിപത്യത്തില്‍ നിന്നും പിന്തളളപ്പെടുന്ന കാഴ്ച്ചയാണ് കാണുന്നത്. ഇപ്പോഴത്തെ പോയിന്റ് നില പ്രകാരം ബയെര്‍ ലെവര്കൂസെനുമായി ഏഴ് പോയിന്റ് പിന്നിലാണ് ബയേണ്‍ മ്യൂണിക്. ലെവര്കൂസെനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടത് ടുക്കേലിന് വിനയായി. ഇതിനൊപ്പം കഴിഞ്ഞയാഴ്ച്ച നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദ മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ ബയേണിനെ തോല്‍പ്പിച്ചതും തിരിച്ചടിയായി.
ടീമിനെ മൊത്തത്തില്‍ ഉടച്ചുവാര്‍ക്കാനാണ് തീരുമാനമെന്ന് ബയേണ്‍ മാനേജ്മെന്റ് അറിയിച്ചു. അതിനാലാണ് ടുക്കേലിനെ പരിശീലക പദവിയില്‍ നിന്നും നീക്കുന്നതെന്നും ക്ലബ്ബ് അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ സീസണ് പാതിക്കുവച്ചാണ് ഹൂലിയന്‍ നാഗെല്സ്മാനില് നിന്നും ബയേണിനെ ടുക്കേല്‍ ഏറ്റെടുത്തത്. 2021ല്‍ ചെല്‍സിയെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ മാനേജരാണ് അദ്ദേഹം. എന്നിട്ടും അതൊന്നും കണക്കാക്കാതെയാണ് ചെല്‍സി കഴിഞ്ഞ വര്‍ഷം ടുക്കേലിനെ പുറത്താക്കിയത്. കഴിഞ്ഞ മാര്‍ച്ച് 24ന് ബയേണിലേക്കെത്തുമ്പോള് ടീം ലീഗ് കിരീടം ഏതാണ്ട് ഉറപ്പാക്കിയ നിലയിലായിരുന്നു. പിന്നെ ഈ സീസണിലാണ് കാര്യമായി എന്തെങ്കിലും ചെയ്യാനുണ്ടായിരുന്നത്. പക്ഷെ സീസണില്‍ ബയേണിന്റെ ഇതുവരെയുള്ള മങ്ങിയ പ്രകടനം ആരാധകര്‍ക്കും മാനേജ്മെന്റിനും തൃപ്തി നല്‍കുന്നില്ല. ഇതേ തുടര്‍ന്നാണ് ബയേണ്‍ മാനേജര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ക്ലബ്ബ് അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത്. സീസണ് അവസാനിക്കും വരെ തുടര്‍ന്നിട്ട് മുഷിച്ചിലില്ലാത്ത വിടവാങ്ങലിന് അവസരമൊരുക്കുകയാണെന്ന് ക്ലബ്ബ് മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: