റാഞ്ചി: ഭാരതവും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ടെസ്റ്റ് മത്സരം തടസ്സപ്പെടുത്തുമെന്ന യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂന്റെ ഭീഷണിയെത്തുടർന്ന് ജാർഖണ്ഡ് തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ആഭ്യന്തര മന്ത്രാലയം തീവ്രവാദിയായി പ്രഖ്യാപിച്ച പന്നൂ മത്സരം തടസ്സപ്പെടുത്താൻ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോയിലൂടെ മാവോയിസ്റ്റ് സംഘത്തോട് അഭ്യർത്ഥിച്ചതായും അധികൃതർ പറഞ്ഞു.
റാഞ്ചിയിലെ മത്സരം റദ്ദാക്കാൻ ഭാരതം-ഇംഗ്ലണ്ട് ടീമുകളെ ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മത്സരം റദ്ദാക്കാനുള്ള ശ്രമത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ഭീകരൻ മാവോയിസ്റ്റ് സംഘത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഐടി ആക്ട് പ്രകാരം ധുർവ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഹാതിയ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി. കെ. മിശ്ര ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നാലാം ടെസ്റ്റ് 23 മുതൽ ജെഎസ്സിഎ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിലാണ് ആരംഭിക്കുക. ഇംഗ്ലണ്ട് ടീം ഇതിനോടകം തന്നെ ചൊവ്വാഴ്ച നഗരത്തിലെത്തിയിരുന്നു.
നേരത്തെ പഞ്ചാബിലും രാജ്യത്തെ മറ്റിടങ്ങളിലും ഭീഷണികൾ ഉയർത്തി ഭയവും ഭീതിയും പടർത്തുന്ന ഇയാൾക്കെതിരെ തീവ്രവാദ വിരുദ്ധ ഫെഡറൽ ഏജൻസി 2019ൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത ശേഷം ദേശീയ അന്വേഷണ ഏജൻസി ഇയാളുടെ ഓരോ നീക്കങ്ങളും സസൂക്ഷമം നിരീക്ഷിക്കുകയാണ്.
2021 ഫെബ്രുവരി 3 ന് പ്രത്യേക എൻഐഎ കോടതി പന്നൂനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും കഴിഞ്ഞ വർഷം നവംബർ 29 ന് ഇയാളെ തീവ്രവാദി ആയി പ്രഖ്യാപിക്കുകയും ചെയ്തു.
തുടർന്ന് പഞ്ചാബിലെ അമൃത്സറിലെയും ചണ്ഡീഗഢിലെയും നിയമവിരുദ്ധമായ സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയുടെ തലവനായ പന്നുവിന്റെ വീടും സ്ഥലവും 2023 സെപ്റ്റംബറിൽ എൻഐഎ കണ്ടുകെട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: