ന്യൂദല്‍ഹി : രാജ്യത്ത് തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിച്ചു. 2017ല്‍ 23 ശതമാനമായിരുന്ന സ്ത്രീ പങ്കാളിത്തം 2023ല്‍ 37 ശതമാനമായി വര്‍ധിച്ചതായി ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് സെക്രട്ടറി ആര്‍തി അഹൂജ പറഞ്ഞു.
ഇന്ന് ന്യൂദല്‍ഹിയില്‍ തൊഴില്‍ മേഖലയിലെ യുവതികളെ സംബന്ധിച്ചുളള ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ആര്‍തി അഹൂജ ഇക്കാര്യം പറഞ്ഞത്. സ്ത്രീ തൊഴില്‍ ശക്തിയെക്കുറിച്ചുള്ള ഏറ്റവും പുതിയ ആനുകാലിക ലേബര്‍ ഫോഴ്സ് സര്‍വേ ഡാറ്റ അഹൂജ ചൂണ്ടിക്കാട്ടി.കഴിവുള്ളവരും കഠിനാധ്വാനികളുമായ സ്ത്രീ തൊഴിലാളികള്‍ രാജ്യത്തുണ്ട്.
തൊഴില്‍ സേനയില്‍ യുവതികളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള വ്യത്യസ്ത തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നത് ലക്ഷ്യമിട്ടാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: