ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് നവാസ് ഷെറീഫിന്റെ പിഎംഎല്‍എന്‍ പാര്‍ട്ടിയും ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ച ഇന്ന്. ഇരു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചെങ്കിലും പലകാര്യങ്ങളിലും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതിനാല്‍ കാര്യങ്ങള്‍ എങ്ങുമെത്തിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്.
ഇതിനിടയില്‍ പാകിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഉന്നതതല സമിതിയെ നിയോഗിച്ചു. മുന്‍ റാവല്‍പിണ്ടി കമ്മിഷണര്‍ ലിയാഖത് അലി ഛദ്ദയാണ് ആരോപണവുമായി രംഗത്തെത്തിയത്. റാവല്‍പിണ്ടിയിലെ 13 സ്ഥാനാര്‍ത്ഥികള്‍ ബലമായി വിജയം പ്രഖ്യാപി
ക്കുകയായിരുന്നുവെന്നാണ് ഇദ്ദേഹം ആരോപണം ഉന്നയിച്ചത്. ഇദ്ദേഹത്തിന്റെ ആരോപണത്തെത്തുടര്‍ന്ന് ഇമ്രാന് ഖാന്റെ പിടിഐ പാര്‍ട്ടി രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: