ദിസ്പൂര്‍: ഖാലിസ്ഥാന്‍ ഭീകരന് അമൃത്പാല്‍ സിങ്ങിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ സെല്ലില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ആസാമിലെ ദിബ്രുഗഡ് ജയിലിലാണ് സംഭവം.
സുരക്ഷാ വീഴ്ച ഉണ്ടായെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജയില്‍ അധികൃതര്‍ അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജയിലിനുള്ളില്‍ പരിശോധന നടന്നത്. വിവരമറിഞ്ഞ് ദിബ്രുഗഡ് എസ്പി ശ്വേതാങ്ക് മിശ്ര ജയിലിലെത്തി.
അമൃത്പാല്‍ കഴിയുന്ന സെല്ലിലെ മറ്റൊരു തടവുകാരില്‍നിന്നാണ് സ്പൈ ക്യാം പേന, സ്മാര്‍ട്ട് ഫോണ്‍, സിം കാര്‍ഡ്, ടെലിവിഷന്‍ റിമോട്ട്, പെന്‍ഡ്രൈവുകള്‍, ബ്ലൂടുത്ത്, ഹെഡ്സെറ്റ് എന്നിവ പിടികൂടിയത്. അമൃത്പാലുള്പ്പെടെ ഒന്‍പത് പേരാണ് സെല്ലിലുണ്ടായിരുന്നത്. അതീവ സുരക്ഷയുള്ള ജയിലിനുള്ളില്‍നിന്ന് ഇത്രയും വസ്തുക്കള്‍ പിടിച്ചെടുത്തതില്‍ ജയില്‍ അധികൃതര്‍ ആശങ്കയിലാണ്.
അമൃത്പാലിന്റെ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും ജയിലിനുള്ളില്‍ ഇവരെ സന്ദര്‍ശിക്കാനുള്ള അനുമതിയുണ്ട്. ഇവര്‍ വഴിയാണോ പിടിച്ചെടുത്തവ ജയിലിനുള്ളില്‍ എത്തിയതെന്നു പരിശോധിക്കുമെന്നും സെല്ലില്‍ കൂടുതല്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും എസ്പി ശ്വേതാങ്ക് മിശ്ര പറഞ്ഞു.
കഴിഞ്ഞ ഏപ്രിലിലാണു പഞ്ചാബിലെ മോഗയില്‍നിന്ന് അമൃത്പാല്‍ സിങ് അറസ്റ്റിലായത്. സുരക്ഷാപ്രശ്നങ്ങള്‍ വിലയിരുത്തി അമൃത്പാല്‍ സിങ്ങിനെയും കൂട്ടാളികളെയും ആസാമിലെ ജയിലിലേക്കു മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: