ജറുസലേം: റഫയിലെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അങ്ങനെ ചെയ്യുന്നത് ഹമാസിനെതിരായ യുദ്ധം പരാജയപ്പെടുന്നതിന് തുല്യമാണ്. പ്രദേശത്ത് യുദ്ധം നിര്‍ത്തണമെന്ന ലോക നേതാക്കളുടെ ഉയരുന്ന അഭ്യര്‍ത്ഥനകളോട് പ്രതികരിക്കുകയായിരുന്നു അദേഹം.
ഞങ്ങള്‍ ഒരു സമ്മര്‍ദ്ദത്തിനും കീഴടങ്ങില്ല. റഫയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയാന്‍ ആഗ്രഹിക്കുന്നവര്‍ യുദ്ധത്തില്‍ പരാജയം ഏറ്റുവാങ്ങാനാണ് ഉദേശിക്കുന്നത്. അത് നടക്കാന്‍ ഞാന്‍ അനുവദിക്കില്ല. ‘സമ്പൂര്‍ണ വിജയം’ വരെ ഇസ്രായേല്‍ പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് താന്‍ പറഞ്ഞിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.
എന്നാല്‍ ഗാസയുടെ തെക്കേ അറ്റത്തുള്ള നഗരത്തില്‍ പൊതുജനത്തെ ഒഴിപ്പിച്ചതിനു ശേഷം മാത്രമെ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ഓപ്പറേഷന് നടത്തുകയുളളു. സിവിലിയന്മാര്ക്ക് വേണ്ട പരിഗണന നാം കൊടുക്കുന്നുണ്ട്. ഇത് ഒരു ചിട്ടയായ രീതിയില്‍ ചെയ്യണം, അതാണ് ഞാന്‍ ഐഡിഎഫിന് നല്കിയ നിര്‍ദ്ദേശം. റഫയില്‍ അഭയം പ്രാപിക്കുന്ന നിരവധി ഫലസ്തീനികള്‍ ആത്യന്തികമായി ഒരു തടസ്സമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
റഫയില്‍ പ്രവര്‍ത്തിക്കരുതെന്ന് അന്താരാഷ്ട്ര സമ്മര്‍ദ്ദം ഇസ്രായേല്‍ പ്രധാനമന്ത്രി അംഗീകരിക്കുന്നു. എന്നാല്‍ ഹമാസിന്റെ സംഘടിത പോരാട്ടം അവസാനിപ്പിക്കുന്നതു വരെ നമ്മള് യുദ്ധം തുടരും. ഒരു ഭീകരനെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. റഫയെ ഏറ്റെടുക്കാതെ ഹമാസിനെ ഫലപ്രദമായി തടയാന്‍ കഴിയില്ലെന്നും. ഗാസയില്‍ അവശേഷിക്കുന്ന 134 ബന്ദികളില്‍ ചിലരെങ്കിലും നഗരത്തിലുണ്ടെന്ന് കരുതപ്പെടുന്നു. ഹമാസ് നേതൃത്വവും അവിടെ അഭയം പ്രാപിക്കുന്നതായി കരുതപ്പെടുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: