റാഞ്ചി: ജാർഖണ്ഡിൽ 11 അന്തർ സംസ്ഥാന സൈബർ കുറ്റവാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ബൊക്കാറോ ജില്ലയിൽ നിന്നുമാണ് സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്തതെന്നും മറ്റ് മൂന്ന് പേർ രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
ഇവരിൽ നിന്ന് 41 മൊബൈൽ ഫോണുകളും വിവിധ കമ്പനികളുടെ 36 സിം കാർഡുകളും കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റ് രേഖകളും പോലീസ് കണ്ടെടുത്തു. ജില്ലയിലെ ചിറ ചാസ് മേഖലയിൽ അന്തർസംസ്ഥാന സൈബർ ക്രൈം സംഘത്തിലെ അംഗങ്ങൾ ലോട്ടറിയുടെ പേരിൽ ആളുകളെ കബളിപ്പിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നതെന്ന് ചാസിലെ സബ് ഡിവിഷണൽ പോലീസ് ഓഫീസർ എസ്ഡിപിഒ പ്രവീൺ കുമാർ സിംഗ് പറഞ്ഞു.
ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 126 കിലോമീറ്റർ അകലെയാണ് ചിര ചാസ്. ഇവിടെ ജവഹർ സിങ് എന്നയാളുടെ വസതിയിലാണ് റെയ്ഡ് നടത്തി 11 അന്തർ സംസ്ഥാന സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. അതേ സമയം രക്ഷപ്പെട്ട് കടന്നുകളഞ്ഞ മൂന്ന് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: