കാസർകോട്: കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആവിക്കര സ്വദേശി സൂര്യപ്രകാശ്, ഭാര്യ ഗീത, അമ്മ ലീല എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെയും ഭാര്യയെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. കാഞ്ഞങ്ങാട് വാച്ച് റിപ്പയറിംഗ് കട നടത്തിവരികയായിരുന്നു സൂര്യപ്രകാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: