Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധനകാര്യ ചര്‍ച്ചയും വിലക്കയറ്റവും

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Feb 17, 2024, 03:26 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ച രണ്ടാം ദിവസവും തുടരവെ സംസ്ഥാനത്തെ വിലക്കയറ്റത്തിന് ആക്കം കൂട്ടി സര്‍ക്കാര്‍. ഒന്നാം ദിവസത്തെ ചര്‍ച്ചയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വായ്പ പരിധി സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച പ്രകാരമാണ് കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച നടത്തിയത്. കേസ് നിലനില്‍ക്കുമ്പോള്‍ എങ്ങനെ ചര്‍ച്ച നടക്കുമെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയം ചോദിച്ചത്. അടിയന്തരാവശ്യങ്ങളുടെ നിവേദനം കേരളം കൈമാറി. അക്കൗണ്ടുമായി ബന്ധപ്പെട്ടു വ്യക്തത വരുത്താനായി കേരളത്തിന്റെയും കേന്ദ്രത്തിന്റെയും ഉദ്യോഗസ്ഥര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി.

വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്നതിനിടെ ഏക ആശ്വാസമായിരുന്ന സപ്ലൈകോയും വിലവര്‍ദ്ധിപ്പിക്കുന്ന നടപടിയിലേക്കാണ് നീങ്ങിയത്. 13 അവശ്യസാധനങ്ങളുടെ വിലയാണ് കുത്തനെ ഉയര്‍ത്തിയത്. നിലവില്‍ ഇവയ്‌ക്ക് പൊതുവിപണിയില്‍ എന്താണോ വില അതിനേക്കാള്‍ 35 ശതമാനം മാത്രമാണു സപ്ലൈകോയില്‍ കുറവുണ്ടാകുക. 70 ശതമാനമുണ്ടായിരുന്ന സബ്‌സിഡി 35 ശതമാനമാക്കിയാണ് കുറച്ചത്. ഇതുസംബന്ധിച്ച തീരുമാനം ഉത്തരവായി ഇറങ്ങി. 2016ന് ശേഷം ഇതാദ്യമായാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. അഞ്ചുവര്‍ഷം ഒരു സാധാനത്തിനും വില കൂട്ടില്ലെന്ന ഉറപ്പാണ് ഇതോടെ കാറ്റില്‍പറന്നത്. സപ്ലൈകോയില്‍ വില വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് നേരത്തെ ഇടതുപക്ഷം പച്ചക്കൊടി കാട്ടിയിരുന്നു. നിലവിലെ രീതിയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സിവില്‍ സപ്ലൈസ് വകുപ്പ് വിലവര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ബന്ധിതമായത്.

വിലവര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍ സപ്ലൈകോ തീരുമാനിച്ചിരുന്നു. ഇതിനു ശേഷമാണ് എത്രത്തോളം വില ഉയര്‍ത്തണമെന്ന കാര്യത്തില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. 2016നു ശേഷം പല അവശ്യസാധനങ്ങള്‍ക്കും വിപണിയില്‍ വില ഇരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സപ്ലൈകോയും വില വര്‍ദ്ധിപ്പിച്ചാല്‍ അത് വലിയ വര്‍ദ്ധനവായി അനുഭവപ്പെടും. ഇക്കാര്യത്തില്‍ പൊതുജനത്തിന്റെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനൊപ്പം മന്ത്രിക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷം അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന. സഭ നടക്കുന്ന സമയത്ത് നിയമസഭയ്‌ക്ക് പുറത്ത് വില വര്‍ദ്ധന പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷനേതാവ് ഉന്നയിച്ച സബ്മിഷനാണ് സഭയില്‍ കോലാഹലം സൃഷ്ടിച്ചത്.

ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി തുടങ്ങിയവയുടെ വിലയില്‍ നിലവിലെ വിലയേക്കാള്‍ വലിയ വ്യത്യാസമുണ്ട്. ഇവയില്‍ മിക്ക ഇനങ്ങളും സപ്ലൈകോയില്‍ ലഭ്യമല്ല എന്നതിന്റെ പേരില്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രതിരോധത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് വിലവര്‍ദ്ധന കൂടി വരുന്നത്. പലതിനും മൂന്ന് രൂപ മുതല്‍ 46 രൂപയിലധികം വര്‍ദ്ധന ഉണ്ട്. ഏറ്റവും കൂടുതല്‍ വില വര്‍ദ്ധിച്ചത് തുവര പരിപ്പിനാണ്. ഏറ്റും കുറവ് പച്ചരിക്കും, മൂന്ന് രൂപ. അതേസമയം മല്ലിക്ക് മാത്രം വിലക്കുറവുണ്ട്, 50 പൈസ.

മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജയ, മട്ട, കുറുവ അരികള്‍ക്കും വില കൂടിയിട്ടുണ്ട്. ജയ അരിക്ക് നാല് രൂപ കൂടിയപ്പോള്‍ മട്ട, കുറവ അരിക്ക് അഞ്ച് രൂപവരെ കൂടിയിട്ടുണ്ട്. വില വര്‍ദ്ധന മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വരാനാണു സാധ്യത. ഓരോ മൂന്നു മാസം കൂടുമ്പോഴും വിപണി വിലയ്‌ക്ക് അനുസൃതമായി വില പരിഷ്‌കരിക്കും. ഇതിനു സപ്ലൈകോയുടെ പ്രത്യേക സമിതി ശുപാര്‍ശകള്‍ സമര്‍പ്പിക്കും. അതേസമയം, സബ്‌സിഡി വില 35% കുറവില്‍ നിശ്ചയിച്ചാല്‍ പൊതുവിപണിയില്‍ 1446 രൂപയ്‌ക്ക് ലഭിക്കുന്ന സാധനങ്ങള്‍ 940 രൂപയ്‌ക്ക് ലഭിക്കുമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

2014 ഡിസംബറിലാണ് ഒടുവില്‍ സബ്‌സിഡി സാധനങ്ങളുടെ വില പരിഷ്‌കരിച്ചത്. അതിനു മുന്‍പ് 2014 നവംബര്‍, ഓഗസ്റ്റ് മാസങ്ങളിലും 2013 ഓഗസ്റ്റിലും വില പുതുക്കി. കഴിഞ്ഞ 10 വര്‍ഷമായി പൊതുവിപണിയില്‍ ഉണ്ടായ വില വ്യത്യാസത്തിന്റെ ഫലമായി ഭീമമായ ബാധ്യതയാണ് സപ്ലൈകോയ്‌ക്ക് വന്നതെന്നാണു സര്‍ക്കാരിന്റെ വിശദീകരണം. പുതുക്കിയ വില നിലവില്‍ വന്നാലും പ്രതിമാസം ശരാശരി 35 കോടി രൂപയുടെയും പ്രതിവര്‍ഷം ശരാശരി 425 കോടി രൂപയുടെയും സബ്‌സിഡി ബാധ്യത ഉണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പ്രതിമാസം 40 ലക്ഷം കുടുംബങ്ങള്‍ വരെ സപ്ലൈകോയില്‍ നിന്നു സബ്‌സിഡി സാധനങ്ങള്‍ വാങ്ങുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്. അതേസമയം, ഈ വര്‍ഷം വിപണി ഇടപെടലിനായി സപ്ലൈകോയ്‌ക്ക് അനുവദിച്ചിരിക്കുന്നത് 205 കോടി രൂപയാണ്. സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന ഉറപ്പ് നിര്‍ലജ്ജം സര്‍ക്കാര്‍ ലംഘിച്ചത് പൊതുജനങ്ങളെ നേരിട്ട് ദ്രോഹിക്കുന്നതിന് സമാനമാണ്.

 

Tags: InflationFinancial discussion
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഗോളപ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന സുസ്ഥിരമാണെന്ന് റിസര്‍വ്വ് ബാങ്ക് ബുള്ളറ്റിന്‍

Kerala

പൊള്ളുന്ന വിലയും കുതിച്ചുയരുന്ന വിലക്കയറ്റതോതുമാണ് പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക സമ്മാനം: ബിജെപി നേതാവ് എന്‍. ഹരി

World

പാകിസ്ഥാനിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുന്നു , കഴിക്കാൻ മാവുമില്ല, ചായയുണ്ടാക്കാൻ പഞ്ചസാരയുമില്ല : മുനീറാകട്ടെ ആഘോഷ തിരക്കിലും

India

ഒരു കിലോ അരിക്ക് 340 , കോഴിയിറച്ചി കിലോ 800 ; ഇന്ത്യയെ യുദ്ധത്തിനു വെല്ലുവിളിച്ച പാകിസ്ഥാനിൽ പട്ടിണിയും , വിലക്കയറ്റവും

ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ട്രംപിനും ഇലോണ്‍ മസ്കിനും എതിരെ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും കളികള്‍…ഡോളര്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുമോ?

പുതിയ വാര്‍ത്തകള്‍

സസ്പന്‍ഷനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് രജിസ്ട്രാര്‍ ഡോ കെ എസ് അനില്‍കുമാര്‍

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.

ഭസ്മം തൊട്ടവന്‍ ലോകം കീഴടക്കുന്നു;ലോകത്തെ നാലാമന്‍, ഇന്ത്യയിലെ ഒന്നാമനും; ഇത് തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമെന്ന് പ്രജ്ഞാനന്ദ

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

ആലപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തി, കൊലപാതകം ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിച്ച് വരവെ

സ്ത്രീധനത്തില്‍ ഒരു പവന്‍ കുറഞ്ഞു, ഭര്‍തൃവീട്ടിലെ പീഡനത്തെത്തുടര്‍ന്ന് മൂന്നാംനാള്‍ നവവധു ജീവനൊടുക്കി

കണ്ടല ഫാര്‍മസി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം, സംഘര്‍ഷം

ആകെ കയ്യിലുള്ളത് ഒരു കര്‍ണ്ണാടക;;അവിടെയും തമ്മിലടിച്ച് തകരാന്‍ കോണ്‍ഗ്രസ് ; മോദിയുടെ കോണ്‍ഗ്രസ് മുക്ത് ഭാരത് എളുപ്പമാവും

അഞ്ച് വർഷവും ഞാൻ തന്നെ ഭരിക്കുമെന്ന് സിദ്ധരാമയ്യ : താനിനി എന്ത് ചെയ്യുമെന്ന് ഡികെ ശിവകുമാർ

നാലുവര്‍ഷക്കാലത്തെ വ്യവഹാരം: കൂടത്തായി ജോളിയുടെ ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച് കോടതി

അഴിമതി ഇല്ലാതായിട്ടില്ല, എല്ലാ കാര്യവും പൂര്‍ണമായിരിക്കുമെന്നു പറയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies