ന്യൂദല്‍ഹി: സമരത്തിലുള്ള കര്‍ഷക സംഘടനകളുമായി ചര്‍ച്ച തുടരുമെന്ന് കേന്ദ്ര കൃഷിമന്ത്രി അര്ജുന് മുണ്ട. മണിക്കൂറുകളുടെ ചര്‍ച്ചയ്ക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചര്‍ച്ചകള്‍ നല്ല അന്തരീക്ഷത്തില്‍ ആയിരുന്നെന്നും അര്ജുന് മുണ്ട പറഞ്ഞു. ഓരോ വിഷയത്തിലും വിശദമായ ചര്‍ച്ച നടത്തി. ചില വിഷയങ്ങളില്‍ സമവായത്തിലെത്തി. അടുത്ത യോഗം നാളെ വൈകിട്ട് ആറു മണിക്ക് ചേരും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ചത്തെ യോഗം വരെ ദല്‍ഹിയിലേക്ക് കടക്കാതെ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയില്‍ തുടരുമെന്ന് കര്‍ഷകരും അറിയിച്ചു.
കര്‍ഷകരുമായി ചര്‍ച്ച നടത്തിയ കേന്ദ്രമന്ത്രിമാരായ അര്ജുന് മുണ്ട, പിയൂഷ് ഗോയല്‍ എന്നിവരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ കൂടിക്കാഴ്ച നടത്തി. ആഭ്യന്തരം, കൃഷി ഉള്‍പ്പെടെ വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.
കേന്ദ്രമന്ത്രിമാരുടെ സംഘവും 14 കര്‍ഷക സംഘടനാ നേതാക്കളും തമ്മില്‍ ചണ്ഡിഗഡില്‍ അഞ്ചു മണിക്കൂര്‍ ചര്‍ച്ച നടത്തി. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്യും കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതിര്‍ത്തി പൂര്‍ണമായി അടച്ച് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്. പോലീസിനെയും അര്‍ധസൈനിക വിഭാഗങ്ങളെയും സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: