തിരുവനന്തപുരം: വർക്കലയിൽ സ്പോർട്സ് താരമായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മരുതി സ്വദേശിനിയായ അഖിലയെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അനിൽ-ദമ്പതികളുടെ മകളാണ് പതിനഞ്ച് വയസുകാരിയായ അഖില.
ഇന്നലെ വൈകിട്ട് 7.30-ഓടെയാണ് കുട്ടിയെ അവശനിലയിൽ രക്ഷിതാക്കൾ കണ്ടെത്തുന്നത്. പിന്നാലെ വർക്കല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പനയറ എസ്എൻവിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
ഖോ ഖോയിൽ ജില്ലാ താരവും സൈക്കിൾ പോളോയിൽ സംസ്ഥാന താരവുമാണ് യുവതി. 2023-ൽ പൂനെയിൽ നടന്ന മത്സരങ്ങളിൽ സ്്കൂളിനെ പ്രതിനിധീകരിച്ച് മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: