ന്യൂദൽഹി: ബിജെപി എല്ലായ്‌പ്പോഴും കർഷകരുടെ പാർട്ടിയാണെന്നും അവരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉറപ്പാക്കാൻ പ്രവർത്തിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനി പറഞ്ഞു. കർഷകപ്രക്ഷോഭങ്ങൾക്ക് ശക്തമായ ഭാഷയിൽ പിടിഐയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ബിജെപി എല്ലായ്‌പ്പോഴും കർഷകരുടെ പാർട്ടിയാണ്, അവർക്കായി ഒരു പാട് വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി കിസാൻ ക്രെഡിറ്റ് കാർഡ് ആരംഭിച്ചിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കിസാൻ സമ്മാൻ നിധിയും തുടങ്ങി. ഈ ഫണ്ട് ഉപയോഗിച്ച് 12 കോടിയിലധികം കർഷക കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ കൃഷിനാശത്തിന് കർഷകർക്ക് നഷ്ടപരിഹാരം നൽകാനാണ് ബിജെപി സർക്കാർ വിള ഇൻഷുറൻസ് പദ്ധതി ആരംഭിച്ചതെന്നും കർഷകരുടെ പ്രശ്‌നങ്ങൾ അവസാനിപ്പിക്കുന്നതിനാണ് ഇത് എപ്പോഴും പ്രവർത്തിക്കുന്നതെന്നും ടെനി വ്യക്തമാക്കി.
തങ്ങളുടെ സർക്കാർ മണ്ണ് പരിശോധന ആരംഭിക്കുകയും വളങ്ങളുടെയും വിത്തുകളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കർഷകരുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരാൻ സർക്കാൻ ശ്രമിക്കുന്നുണ്ട്. പ്രധാനമായും റോഡുകൾ, വൈദ്യുതി, വെള്ളം, എൽപിജി ഗ്യാസ് എന്നിവ കർഷകർക്ക് ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: