അബുദാബി: ഐഐടി ദൽഹി-അബുദാബി കാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച സംവദിച്ചു. ദ്വിദിന യുഎഇ സന്ദർശനത്തിന്റെ ആദ്യ ദിവസമാണ് അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തിയത്.
ഭാരതവും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ പുതിയ അധ്യായമാണിത്. ഭാരതവും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ പുതിയ അധ്യായം ആരംഭിക്കുക മാത്രമല്ല, ഇരു രാജ്യങ്ങളിലെയും യുവാക്കളെ ഒരുമിച്ച് കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ 2022 ഫെബ്രുവരിയിൽ ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിൽ വിഭാവനം ചെയ്തതാണ് ദൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ കാമ്പസ് യുഎഇയിൽ തുറക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ദൽഹിയും (ഐഐടിഡി) അബുദാബി ഡിപ്പാർട്ട്മെൻ്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജും (എഡിഇകെ) സംയുക്തമായി സഹകരിച്ചുള്ള പദ്ധതി ആഗോളതലത്തിൽ വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ തലമുറ സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തവും ഇത് പ്രോത്സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ആദ്യത്തെ അക്കാദമിക് പ്രോഗ്രാമായ ഊർജ്ജ സംക്രമണത്തിലും സുസ്ഥിരതയിലുമുള്ള മാസ്റ്റേഴ്സ് ബിരുദം ഈ ജനുവരിയിൽ ആരംഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: