ന്യൂദല്‍ഹി: കര്‍ഷകരുടെ ദല്‍ഹി ചലോ മാര്‍ച്ചിന് പിന്നിലെ പ്രധാന ആവശ്യം കാര്‍ഷികവിളകള്‍ക്ക് മിനിമം താങ്ങുവില നല്കുന്ന നിയമനിര്‍മ്മാണം നടത്തുക എന്നതാണ്. ഇത് ഒറ്റയടിക്ക് നടപ്പാക്കാന്‍ കഴിയില്ലെന്നും അതിന് ചര്‍ച്ചകള്‍ ആവശ്യമാണെന്നും കേന്ദ്ര കൃഷി മന്ത്രി അര്ജുന് മുണ്ട കര്‍ഷകരോട് പല തവണ പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ തയ്യാറാവാതെ പൊടുന്ന സമരം ആരംഭിക്കുകയായിരുന്നു കര്‍ഷക സംഘടനകള്‍. സമരത്തിലെ ആവശ്യങ്ങള്‍ നേടിയെടുക്കുകയല്ല, പകരം എങ്ങിനെയെങ്കിലും ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തി സമാധാന അന്തരീക്ഷം തകര്‍ക്കുക എന്നതാണ് രഹസ്യ അജണ്ട എന്ന് വ്യക്തമാണ്.
“എന്ത് തരം നിയമമാണ് കര്‍ഷകര്‍ ആഗ്രഹിക്കുന്നത്? എന്താണ് ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും? സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങളോട് അനുകൂല നിലപാടാണ് ഉള്ളതെങ്കിലും ഇത് നടപ്പാക്കുന്നതിന് എല്ലാവരുടെയും താല്പര്യങ്ങള് കണക്കിലെടുക്കേണ്ടതുണ്ട്. “- ഇതാണ് കൃഷി മന്ത്രി അര്ജുന് മുണ്ടെയുടെ നിലപാട്. ഈ നിയമം നടപ്പാക്കുന്നതിന് മുന്‍പ് വിവിധ സംസ്ഥാനങ്ങളുമായിക്കൂടി ചര്‍ച്ച നടത്തണം. ഇതിനായി എല്ലാവിഭാഗത്തെയും ഉള്‍പ്പെടുത്തി ഒരു സമിതി രൂപീകരിക്കണമെന്നും കേന്ദ്രമന്ത്രി അര്ജുന് മുണ്ട പറയുന്നു. എന്നാല്‍ ഇതൊന്നും ക്ഷമയോടെ കേള്‍ക്കാന്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ സംഘടനകള്‍ തയ്യാറല്ല. മിനിമം താങ്ങുവില ഒഴികെയുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതാക്കളുമായി രണ്ടു വട്ടം നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രമന്ത്രി അര്ജുന് മുണ്ട വാഗ്ദാനം ചെയ്തുകഴിഞ്ഞു. എന്നാല്‍ കാത്തിരിക്കാന്‍ തയ്യാറില്ലാതെ കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച തന്നെ ദല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുകയായിരുന്നു.
ഇതിനിടയില്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച തന്നെ ഒരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കാര്ഷികോല്പന്നങ്ങള്ക്ക് മിനിമം താങ്ങുവില നല്‍കുമെന്നതാണ് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരിക്കുന്നത്. പ്രത്യേകിച്ച് ഉത്തരവാദിത്വങ്ങളില്ലാത്തതിനാല് എന്തു വാഗ്ദാനവും നല്‍കുക എന്ന നിലയിലേക്ക് അധപതിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. മോദിയ്ക്കെതിരെ വിവിധ പ്രതിപക്ഷപാര്‍ട്ടികളുടെ മുന്നണിയായ ഇന്ത്യാമുന്നണിയെപ്പോലും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത നേതാവിന്റെ ജല്പനമാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. രാജസ്ഥാനില്‍ തുടര്‍ഭരണം ലഭിക്കാന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഗെഹ് ലോട്ട് കോടികളുടെ അധികഭാരം വരുത്തിവെയ്ക്കുന്ന പഴയ പെന്ഷന് പദ്ധതി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുനസ്ഥാപിച്ചുകൊടുത്തതുപോലെയാണിത്. ഖജനാവ് പൊളിഞ്ഞാലും തങ്ങള്‍ക്ക് അധികാരം കിട്ടണം എന്ന ചിന്തയാണ് കോണ്‍ഗ്രസിനുള്ളത്. കഴിഞ്ഞ 40 വര്‍ഷമായി ഇന്ത്യ ഭരിച്ചിട്ടും കര്‍ഷകപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ നേതാവായ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ തന്റെ ആദ്യ ഗ്യാരന്റിയായി കര്‍ഷകര്‍ക്ക് നീതി നല്‍കുമെന്ന് വാചകമടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: