തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷകള്‍ തിരിച്ചയച്ചു. സ്പീഡ് പോസ്റ്റ് വഴി അയച്ച അപേക്ഷകള്‍ കവര്‍ പൊട്ടിച്ച് വായിക്കുക പോലും ചെയ്യാതെ തിരിച്ചയച്ചതിനെതിരെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് (ഐഎംജി) സെക്രട്ടറിക്ക് അപേക്ഷകര്‍ പരാതി നല്കി. തിരുവനന്തപുരം നഗരസഭയുടെ ഉള്ളൂര്‍ സോണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയവര്‍ക്കാണ് ഈ ദുര്‍ഗതി.
വിവരാകാശ പ്രവര്‍ത്തകരായ ചിത്രഭാനുവും രാജേന്ദ്രനുമാണ് അപേക്ഷകള്‍ നല്‍കിയത്. സോണല്‍ ഓഫീസിലെ ഒരു ഫയല്‍ പരിശോധിക്കണമെന്നും ഓഫീസ് നവീകരിച്ചതിന് വിനിയോഗിച്ച തുക സംബന്ധിച്ചുമുള്ള അപേക്ഷകളുമാണ് ഈ ഓഫീസിലെ വിവരാകാശ ഓഫീസറോട് ആവശ്യപ്പെട്ടത്. എന്നാല്‍ അപേക്ഷ കൈപ്പറ്റാതെ തിരികെ അയയ്ക്കുകയായിരുന്നു. ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ഇല്ലെങ്കില്‍ പകരം ചുമതല നോക്കുന്നവര്‍ക്ക് തപാല്‍ ഒപ്പിട്ട് വാങ്ങിക്കാം. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല.
വിവരാകാശം നല്‍കിയില്ലെങ്കില്‍ വിവരമറിയും എന്ന സംസ്ഥാന വിവാരാകാശ കമ്മീഷണറുടെ മുന്നറിയിപ്പും സോണല്‍ ഓഫീസിലെ വിവരാവകാശ ഓഫീസര്‍മാര്‍ക്ക് ബാധകമല്ലെന്ന് ഇതോടെ വ്യക്തമാകുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ വിവരാവകാശ അപേക്ഷകള്‍ സംബന്ധിച്ച് ഐഎംജി ഓഡിറ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതിനാലാണ് സെക്രട്ടറിക്ക് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: