പത്തനംതിട്ട: കുംഭമാസ പൂജകള്‍ക്കായി ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി എന്‍. മഹേഷ് നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപങ്ങള്‍ തെളിയിക്കും.
ഇന്ന് പ്രത്യേക പൂജകളില്ല. രാത്രി പത്തിന് നട അടയ്ക്കും. കുംഭം ഒന്നായ നാളെ പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. 5.30ന് ഗണപതി ഹോമം. ഏഴുവരെയും ഒമ്പതു മുതല്‍ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷപൂജ, തുടര്‍ന്ന് ഉദയാസ്തമയ പൂജ.12.30ന് ഉച്ചപൂജ കഴിഞ്ഞ് ഒന്നിന് നട അടയ്ക്കും. വൈകിട്ട് അഞ്ചിന് തുറക്കുന്ന നട രാത്രി പത്തിന് ഹരിവരാസനം പാടി അടയ്ക്കും. നട തുറന്നിരിക്കുന്ന 18 വരെ ഉദയാസ്തമയ പൂജ, 25 കലശാഭിഷേകം, കളകാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവ ഉണ്ടാകും. 18ന് രാത്രി നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തു വേണം ഭക്തര്‍ ദര്‍ശനത്തിന് എത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: