മക്ക: മക്കയില്‍ പല പ്രദേശങ്ങളിലും മഴ തുടരുന്നു. ഹൈവേ യാത്രക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മക്ക മേഖല ദുരന്ത നിവാരണ സമിതി മുന്നറിയിപ്പ് നല്കി.
തീരപ്രദേശങ്ങളിലെത്തുന്നവര് ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളില്‍ ഉല്ലാസയാത്ര പോകുന്നവരും ജാഗ്രത പുലര്‍ത്തണം.
വെള്ളക്കെട്ടുകള്‍ രുപപ്പെടുന്ന സ്ഥലങ്ങളിലേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.മലവെള്ളപ്പാച്ചിലുണ്ടാകുന്ന താഴ്വരകളിലേക്കും വിനോദയാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ സമിതി പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: